NEWS

ജയസൂര്യയുടെ ' കത്തനാരി'ൽ അനുഷ്ക്ക് പിന്നാലെ പ്രഭുദേവയും...

News

ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ്  'കത്തനാര്‍'. ഈ ചിത്രം ഏകദേശം 75 കോടിയിൽ നിർമ്മിക്കുന്നത് 'ശ്രീഗോകുലം' ഗോപാലനാണ്.  റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ആര്‍.രാമാനന്ദിന്റേതാണ്. ഇന്ത്യയില്‍ ആദ്യമായി വിർച്വൽ റിയാലിറ്റി എന്ന സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 'ലയണ്‍ കിങ്', 'ജംഗിള്‍ ബുക്ക്' തുടങ്ങിയ ഹോളിവുഡ് സിനിമകളിലാണ് ഈ വിദ്യ മുമ്പു പരീക്ഷിച്ചിട്ടുള്ളത്. 
 

ഈ ചിത്രത്തിൽ ജയസൂര്യയ്‌ക്കൊപ്പം 'ബാഹുബലി' ഫെയിം അനുഷ്‌കയും ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്. കാളിയങ്കാട്ടു നീലി കഥാപാത്രത്തിലാണ് അനുഷ്‌ക അഭിനയിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. അനുഷ്ക അഭിനയിക്കുന്ന ആദ്യത്തെ മലയാള ചിത്രം കൂടിയാണ് ' കത്തനാര്‍'. ഈ ഘട്ടത്തിലാണ് ഈ ചിത്രത്തിൽ തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നൃത്ത സംവിധായകനും, നടനും, സംവിധായകനുമായ പ്രഭുദേവയും  ജോയിൻ ചെയ്തിട്ടുണ്ടെന്നുള്ള റിപ്പോർട്ട് ലഭിച്ചിരിക്കുന്നത്.എന്നാൽ അദ്ദേഹം ചെയ്യുന്ന കഥാപാത്രം കുറിച്ചുള്ള വിവരമൊന്നും ലഭിച്ചിട്ടില്ല. ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ വളരെ വേഗത്തിൽ നടന്നുവരികയാണ്.


LATEST VIDEOS

Top News