2020-ൽ പുറത്തുവന്ന 'സൂഫിയും സുജാതയും' എന്ന ചിത്രം മുഖേന സിനിമയിൽ പ്രവേശിച്ച മലയാളി നടനാണ് ദേവ് മോഹൻ. ഈ സിനിമയ്ക്കു ശേഷം 'ഹോം', 'പന്ത്രണ്ട്' തുടങ്ങിയ മലയാള ചിത്രങ്ങളിൽ അഭിനയിച്ച ദേവ് മോഹനന് ലോട്ടറി അടിച്ചത് പോലെയായിരുന്നു 'ശാകുന്തളം' എന്ന തെലുങ്ക് സിനിമയിൽ സമാന്തക്കൊപ്പം അഭിനയിക്കാനുള്ള അവസരം വന്നത്. ഏകദേശം 80 കോടി രൂപ ബഡ്ജറ്റിൽ ഒരുങ്ങിയിരിക്കുന്ന ഈ ചിത്രം ഈ മാസം 14-ന് റിലീസാകാനിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ദേവ് മോഹനന് മറ്റൊരു അവസരം കൂടി തേടി വന്നിരിക്കുന്നത്. അത് തെന്നിന്ത്യൻ സിനിമയിലെ ഇപ്പോഴത്തെ സെൻസേഷണൽ നടിയായ രാഷ്‌മികാ മന്ദാനക്കൊപ്പം അഭിനയിക്കാനുള്ള ഒരവസരമാണ്! രാഷ്‌മികാ മന്ദാന നായ്കിയാകുന്ന 'റെയിൻബോ' എന്ന ചിത്രത്തിലേക്കാണ് ദേവ് മോഹൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. തമിഴ് സിനിമയിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ 'ഡ്രീംവാരിയർ പിക്ചേഴ്സ്' നിർമ്മിക്കുന്ന ചിത്രമാണ് 'റെയിൻബോ'. ആദ്യം ഈ ചിത്രത്തിലേക്ക് നായികയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നത് സാമന്ത തന്നെയായിരുന്നു. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ കാരണമായി സാമന്ത ഈ ചിത്രത്തിലിരുന്നു വിലകുകയാണ് ചെയ്തത്. അതിനു ശേഷമാണ് രാഷ്‌മികാ മന്ദാന തിരഞ്ഞെടുക്കപ്പെട്ടത്. തമിഴ്, തെലുങ്ക് എന്നീ രണ്ടു ഭാഷകളിൽ ഒരുങ്ങിവരുന്ന 'റെയിൻബോ' സംവിധാനം ചെയ്യുന്നത് ശാന്തരൂപൻ എന്ന നവാഗത സംവിധായകനാണ്. ഈ ചിത്രത്തിന്റെ പൂജ ഇന്നലെ ചെന്നൈയിൽ നടന്നു. രാഷ്‌മികാ മന്ദാനയുടെ ആദ്യ തമിഴ് ചിത്രമായ 'സുൽത്താൻ' നിർമ്മിച്ചതും 'ഡ്രീം വാരിയർ പിക്ചേഴ്സ്' തന്നെയായിരുന്നു. രാഷ്‌മികാ മന്ദാനക്കൊപ്പം ദേവ് മോഹൻ നായകനാകുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഉടനെ തുടങ്ങുമത്രേ!