NEWS

തഗ് ലൈഫ്' പൂർത്തിയാക്കിയ ശേഷം 'A.I.'സാങ്കേതിക വിദ്യ പഠിക്കാൻ പോകുന്ന കമൽഹാസൻ

News

ലോക സിനിമ സംബന്ധമായി പുതിയ സാങ്കേതിക വിദ്യകൾ വരുമ്പോൾ അതിനെ തമിഴിൽ ഉപയോഗപ്പെടുത്തുന്ന താരങ്ങളിൽ മുൻനിരയിൽ ഉള്ള ആളാണ് കമൽഹാസൻ. അതനുസരിച്ചു ഇപ്പോൾ 'A.I.' (Artificial Intelligence) എന്ന പുതിയ സാങ്കേതിക വിദ്യ സിനിമകളിൽ പ്രഗോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. ഈയിടെ റിലീസായി വമ്പൻ വിജയമായ വിജയ്‌യുടെ 'GOAT' എന്ന ചിത്രത്തിലും ഈ വിദ്യ ഉപയോഗിച്ചിട്ടുണ്ട്. ഇനിയുള്ള കാലത്തിൽ ഈ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സിനിമകൾ നിറയെ ഒരുങ്ങുവാൻ സാധ്യതയുണ്ട് എന്നതിനാൽ അതിനെ കുറിച്ച് പഠിക്കാനും, മൂന്ന് മാസത്തെ പരിശീലന കോഴ്സിൽ ചേരാനും കമൽഹാസൻ അടുത്തുതന്നെ അമേരിക്കയിലേക്ക് പോകാനിരിക്കുകയാണ് എന്നുള്ള റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. കമൽഹാസൻ അഭിനയിച്ചു അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം മണിരത്നം സംവിധാനം ചെയ്തിരിക്കുന്ന 'തഗ് ലൈഫ്' ആണ്. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് മുഴുവനും കഴിഞ്ഞു ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നു വരികയാണ്. ഈ സാഹചര്യത്തിലാണ് കമൽഹാസൻ അമേരിക്കയിലേക്ക് പോകുന്നത്. 'A.I.' കോഴ്‌സ് പൂർത്തിയാക്കിയ ശേഷമേ കമൽഹാസാൻ തന്റെ അടുത്ത പുതിയ സിനിമയെ കുറിച്ച് തീരുമാനിക്കൂ എന്നും പറയപ്പെടുന്നുണ്ട്. 'തഗ് ലൈഫ്' റിലീസിന് ശേഷം 'ഇന്ത്യൻ' മൂന്നാം ഭാഗം റിലീസാകും. അതിന് ശേഷം മുൻപ് പ്രഖ്യാപിച്ച സ്റ്റണ്ട് സംവിധായകരായ അൻബരിവിൻ്റെ സംവിധാനത്തിൽ കമൽഹാസൻ അഭിനയിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങും എന്നും പറയപ്പെടുന്നുണ്ട്. ഈ ചിത്രത്തിൽ 'A.I.' വിദ്യ ഉപയോഗിക്കാൻ കമൽഹാസൻ പ്ലാൻ ചെയ്തിട്ടുണ്ട് എന്നും ഒരു റിപ്പോർട്ടുണ്ട്.


LATEST VIDEOS

Top News