NEWS

ധനുഷിനും അജിത്തിനും പിന്നാലെ മഞ്ജു വാര്യർ മറ്റൊരു തമിഴ് സൂപ്പർ താരത്തിന്റെ നായികയാവുന്നു

News

മലയാളത്തിലായാലും, തമിഴിലായാലും കഥയിൽ പ്രാധാന്യമുള്ള, വ്യത്യസ്ത കഥാപാത്രങ്ങൾ മാത്രം തിരഞ്ഞെടുത്തു അഭിനയിക്കുന്ന നടിയാണ് മഞ്ജുവാരിയർ. തമിഴിൽ വെട്രിമാരൻ സംവിധാനം ചെയ്തു ധനുഷ് കഥാനായകനായ 'അസുരൻ' എന്ന ചിത്രം മുഖേന തമിഴ് സിനിമയിൽ പ്രവേശിച്ച മഞ്ജുവാരിയർ ഈ ചിത്രം മുഖേന തമിഴ് സിനിമാ ആരാധകരുടെ മനസ്സിലും ഇടം പിടിക്കുകയുണ്ടായി. സൂപ്പർഹിറ്റായ  'അസുരൻ' എന്ന ചിത്രത്തിനെ തുടർന്ന് അജിത്തിന്റെ 'തുണിവ്'എന്ന ചിത്രത്തിലും അഭിനയിച്ച മഞ്ജു വാരിയർ, വീണ്ടും വെട്രിമാരന്റെ സംവിധാനത്തിൽ അഭിനയിക്കാനിരിക്കുകയാണെന്നുളള വാർത്ത ലഭിച്ചിട്ടുണ്ട്. 
 

ഈയിടെ വെട്രിമാരൻ സംവിധാനം ചെയ്തു പുറത്തുവന്നു സൂപ്പർഹിറ്റായ ചിത്രമാണ് 'വിടുതലൈ'. വിജയ്‌സേതുപതിയും, തമിഴ് സിനിമയിലെ പ്രശസ്ത ഹാസ്യ നടനായ സൂരിയും പ്രധാന കഥാപാത്രങ്ങളിൽ അഭിനയിച്ച ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഇപ്പോൾ നടന്നു വരികയാണ്. ആദ്യഭാഗത്തിൽ ജനങ്ങൾക്ക് വേണ്ടി പോരാടുന്ന ഒരു സമൂഹ പോരാളിയുടെ കഥാപാത്രത്തിലാണ് വിജയ്സേതുപതി അഭിനയിച്ചത്. ഇതിൽ വിജയ് സേതുപതിക്ക് ജോടിയുണ്ടായിരുന്നില്ല. എന്നാൽ രണ്ടാം ഭാഗത്തിൽ കഥയുടെ പശ്ചാത്തലത്തിൽ വിജയ് സേതുപതിയുടെ കഥാപാത്രത്തിനൊപ്പം അവരുടെ ഭാര്യാ കഥാപാത്രവും വരുന്നുണ്ടത്രേ! ഈ കഥാപാത്രത്തിൽ അഭിനയിക്കാൻ വേണ്ടി ചിത്രത്തിന്റെ അണിയറപ്രവർത്തകർ മഞ്ജു വാരിയരെയാണത്രെ സമീപിച്ചിരിക്കുന്നത്. വെട്രിമാരൻ ഒരുക്കിയിരിക്കുന്ന ഈ കഥാപാത്രവും മഞ്ജു വാരിയരെ വളരെ ആകർഷിക്കുകയും, അതിനാൽ 'വിടുതലൈ' രണ്ടാം ഭാഗത്തിൽ വിജയ്സേതുപതിക്കൊപ്പം അഭിനയിക്കാൻ താരം സമ്മതിക്കുകയും ചെയ്തു എന്നാണു പറയപ്പെടുന്നത്. എന്നാൽ ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക റിപ്പോർട്ടുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. അടുത്ത് തന്നെ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

                                  


LATEST VIDEOS

Top News