NEWS

ദുൽഖർ സൽമാന് പിന്നാലെ ജയം രവിയും തഗ് ലൈഫിൽ നിന്ന് പിൻമാറുന്നു

News

തമിഴിലെ പ്രശസ്ത സംവിധായകനായ മണിരത്‌നവും, കമൽഹാസനും ചേർന്ന് ഒരുക്കിവരുന്ന ബ്രമ്മാണ്ട ചിത്രമാണ് 'തഗ് ലൈഫ്'. ഈ ചിത്രത്തിൽ കമൽഹാസനൊപ്പം തൃഷ, ജോജു ജോർജ്, ഐശ്വര്യ ലക്ഷ്മി, ഗൗതം കാർത്തിക് തുടങ്ങിയവരാണ് മറ്റുള്ള പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കമൽഹാസന്റെ 'രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ' നിർമ്മിക്കുന്ന ഈ ചിത്രത്തിന് എ.ആർ.റഹ്‌മാനാണ് സംഗീതം നൽകുന്നത്. ചെന്നൈയിലാണ് ചിത്രത്തിന്റെ ആദ്യത്തെ ഷെഡ്യൂൾ ചിത്രീകരണം നടന്നത്. ഇതിനെ തുടർന്ന് സിനിമയുടെ അടുത്ത ഘട്ട ചിത്രീകരണത്തിനായി മണിരത്നം ഇപ്പോൾ വിദേശ രാജ്യമായ സെർബിയയിൽ ക്യാമ്പ് ചെയ്തു ചിത്രീകരണം നടത്തി വരികയാണ്. 
   ഈ ചിത്രത്തിൽ ദുൽഖർ സൽമാനും, 'ജയം' രവിയും ജോയിൻ ചെയ്തിരുന്നു. എന്നാൽ ഈയിടെ ദുൽഖർ സൽമാൻ ഈ ചിത്രത്തിൽ നിന്നും പിന്മാറി.  കാൾഷീറ്റ് പ്രശ്‌നത്തെ തുടർന്നാണ് ദുൽഖർ പിന്മാറിയതെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ 'ജയം' രവിയും ചിത്രത്തിലിരുന്ന്  പിന്മാറിയതായുള്ള വാർത്തകൾ പുറത്തുവന്നിരിക്കുന്നത്. ദുൽഖർ സൽമാന് പിന്നാലെ കാൾഷീറ്റ് പ്രശ്‌നത്തെ തുടർന്ന് തന്നെയാണ് 'ജയം' രവിയും 'തഗ് ലൈഫി'ൽ നിന്ന് പിന്മാറിയിരിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. 'തഗ് ലൈഫ്' സിനിമയുടെ ചിത്രീകരണം പ്ലാൻ ചെയ്തത് മാതിരി നടക്കാത്തതിനാലാണ് ദുൽഖർ സൽമാനും, 'ജയം' രവിയും ചിത്രത്തിൽ നിന്ന് പിന്മാറേണ്ടി വന്നത് .


LATEST VIDEOS

Top News