NEWS

ഫഹദിന് പിന്നാലെ പ്രേമം സിനിമയിലെ നായികയും പുഷ്പ 2 ൽ ജോയിൻ ചെയ്തു

News

2021 ഡിസംബർ മാസം റിലീസായി വൻ വിജയം കൊയ്ത തെലുങ്ക് ചിത്രമാണ് 'പുഷ്പ'.അല്ലു അർജുനും, രാഷ്‌മികാ മന്ദാനയും കഥാനായകൻ, കഥാനായകിയായി അഭിനയിച്ച ഈ ചിത്രത്തിൽ മലയാളി താരമായ ഫഹദ് ഫാസിലും ഒരു പ്രധാന കഥാപാത്രത്തിൽ വന്നിരുന്നു. ഇവരെ കൂടാതെ തമിഴ് സിനിമാതാരം സാമന്ത ഒരു ഐറ്റം സോങ്ങിലും നൃത്തം ചെയ്തിരുന്നു. ഈ ഐറ്റം സോങ്ങ് പ്രേക്ഷകർക്കിടയിൽ വലിയ തരംഗം സൃഷ്ട്ട്ടിക്കുകയും ചെയ്തു.

ഇപ്പോൾ 'പുഷ്പ'യുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം തകൃതിയായി പുരോഗമിക്കുകയാണ്. ആദ്യ ഭാഗത്തിൽ അഭിനയിച്ച അല്ലു അർജുൻ, രാഷ്മികാ മന്ദാന, ഫഹദ് ഫാസിൽ തുടങ്ങിയവർ രണ്ടാം ഭാഗത്തിലും അഭിനയിക്കുന്നുണ്ട്. ചിത്രീകരണം നടന്നു വരുന്ന സാഹചര്യത്തിൽ ഈ ചിത്രത്തിൽ ഇപ്പോൾ 'പ്രേമം' എന്ന ഒരു ചിത്രം കൊണ്ടുതന്നെ തെന്നിന്ത്യയിൽ പ്രശസ്ത നടിയായി മാറിയ സായ് പല്ലവിയും ജോയിൻ ചെയ്തിട്ടുണ്ട് എന്നുള്ള റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്.
കഥയിൽ വഴിത്തിരിവ് ഉണ്ടാക്കുന്നതു മാതിരിയായ ഒരു കഥാപാത്രത്തിലാണത്രെ സായ് പല്ലവി അഭിനയിക്കുന്നത്. അതേ സമയം ആദ്യത്തെ ഭാഗത്തിൽ സാമന്ത അഭിനയിച്ച ഐറ്റം ഡാൻസിനെ പോലെയുള്ള ഒരു സോങ്ങിൽ സായ് പല്ലവി നൃത്തം ചെയ്യാനും സാധ്യതയുണ്ട് എന്നും പറയപ്പെടുന്നുണ്ട്. ഇത് സംബന്ധമായ ഔദ്യോഗിക റിപ്പോർട്ടുകൾ അടുത്ത് തന്നെ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

                                                     

സായ് പല്ലവിയുടേതായി തമിഴിൽ അവസാനമായി റിലീസായ ചിത്രം 'കർക്കി'യാണ്. ഈ സിനിമയെ തുടർന്ന് ഇപ്പോൾ കമൽഹാസന്റെ 'രാജ്കമൽ ഫിലിംസ്' നിർമ്മിക്കുന്ന, ശിവകാർത്തികേയൻ നായകനാകുന്ന ചിത്രത്തിലും സായ് പല്ലവി അഭിനയിക്കുന്നുണ്ട്.


LATEST VIDEOS

Top News