NEWS

'ഇന്ത്യൻ-2'വിന് ശേഷം 'ഇന്ത്യൻ-3'യും...റിലീസ് എപ്പോഴാണെന്നറിയാമോ?

News

കമൽഹാസൻ, ശങ്കർ കൂട്ടുകെട്ടിൽ ഒരുങ്ങിവരുന്ന 'ഇന്ത്യൻ-2'ന്റെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്.   കമൽഹാസനോടൊപ്പം കാജൽ അഗർവാൾ, എസ്‌.ജെ,സൂര്യ, ബോബി സിംഹ, പ്രിയഭവാനി ശങ്കർ തുടങ്ങി ഒരുപാട് താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രം  കുറച്ച് വർഷങ്ങളായി നിരവധി പ്രശ്‌നങ്ങൾക്കിടയിലാണ് ഒരുങ്ങിവരുന്നത്. രണ്ടാം ഭാഗമെന്ന നിലയിൽ ആരംഭിച്ച ഈ ചിത്രം ഇപ്പോൾ  മൂന്നാം ഭാഗത്തിനും വേണ്ടിയുള്ള ദൃശ്യങ്ങൾ ചിത്രീകരിച്ചു വരികയാണ്. ഇതിന് കാരണം രണ്ടാം ഭാഗത്തിന്റെ നിർമ്മാണ ചെലവ് നടീ, നടന്മാരുടെയും സാങ്കേതിക പ്രവർത്തകരുടെയും ശമ്പളം ഉൾപ്പെടെ    തീരുമാനിച്ചിരുന്ന ബഡ്ജറ്റിനെക്കാട്ടിലും രണ്ടു മടങ്ങു് അധികമായിട്ടുണ്ടത്രെ. അതിനാൽ മുടക്കിയിരിക്കുന്ന  തുക തിരികെ വരണമെങ്കിൽ ചിത്രം  രണ്ടും, മൂന്നും ഭാഗങ്ങളായി റിലീസ് ചെയ്‌താൽ മാത്രമേ എടുക്കുവാൻ സാധിക്കുകയുള്ളൂ എന്ന കാരണത്തിനാലാണത്രേ മൂന്നാം ഭാഗം നിർമ്മിച്ച് റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. അതിനാൽ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുമ്പോൾ തന്ന  മൂന്നാം ഭാഗത്തിനായുള്ള രംഗങ്ങളും ഇപ്പോൾ ചിത്രീകരിച്ചു വരികയാണ് എന്നാണു പുറത്തുവന്നു കൊണ്ടിരിക്കുന്ന റിപ്പോർട്ടുകൾ.
 രണ്ടാം ഭാഗത്തിനെ 2024-ലെ വേനൽ അവധിയിലും, മൂന്നാം ഭാഗത്തിനെ 2025-ൽ വരുന്ന പൊങ്കലിനും റിലീസ് ചെയ്യാനാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പദ്ധതിയിട്ടിരിക്കുന്നത് എന്നും പറയപ്പെടുന്നുണ്ട്. എങ്ങനെയായാലും ശങ്കർ, കമൽഹാസൻ കൂട്ടുകെട്ടിൽ ഒരുങ്ങി വരുന്ന 'ഇന്ത്യൻ' രണ്ടാം ഭാഗത്തിനെ തുടർന്ന് മൂന്നാം ഭാഗവും പുറത്തുവരും എന്നുള്ളത് ഉറപ്പാണ്.


LATEST VIDEOS

Top News