NEWS

ആദ്യം അനുജനോടൊപ്പം, ഇനി ജേഷ്ഠനോടൊപ്പം!

News

തമിഴ് സിനിമയിലെ മുൻനിര നായകനടന്മാരായ സൂര്യയും, കാർത്തിയും ജേഷ്ഠനും അനുജനുമാണെന്നുള്ള വിവരം എല്ലാർവർക്കും അറിയാവുന്നതാണ്. രണ്ടു പേരും വ്യത്യസ്ത ചിത്രങ്ങൾ  തിരഞ്ഞെടുത്തു അഭിനയിക്കുന്ന താരങ്ങളും കൂടിയാണ്. ഇവരിൽ ജേഷ്ഠനായ സൂര്യയുടേതായി അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം 'കങ്കുവ'യാണ്. 'സിരുത്തൈ' ശിവ സംവിധാനം ചെയ്തുവരുന്ന ഈ ചിത്രം '3D'യിൽ, വൻ ബഡ്ജറ്റിൽ ഒരുങ്ങി വരുന്ന ഒരു ബ്രമ്മാണ്ട  ചിത്രമാണ്. ഈ സിനിമയ്ക്കു ശേഷം സൂര്യ സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. 'സൂരറൈ പോട്ട്രു' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സൂര്യയും, സുധാ കൊങ്കരയും വീണ്ടും ഒന്നിക്കുന്ന ഈ ചിത്രവും ഒരു ബൈയോപിക് ആണെന്നാണ് പറയപ്പെടുന്നത്. 'കങ്കുവ'യുടെ ചിത്രീകരണം രണ്ടു മാസത്തിനുള്ളിൽ തീരുമെന്നാണ് റിപ്പോർട്ട്. അതിനാൽ സുധാ കൊങ്കര സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ വർക്കുകൾ ഇപ്പോൾ തകൃതിയായി നടന്നു വരികയാണ്. ഈ സാഹചര്യത്തിലാണ് ഈ ചിത്രത്തിൽ സൂര്യക്കൊപ്പം നായകിയായി അഥിതി ശങ്കറെ അഭിനയിപ്പിക്കാനുള്ള ചർച്ചകൾ നടന്നു വരുന്നതായുള്ള വാർത്തകൾ പുറത്തുവന്നിരിക്കുന്നത്.  തമിഴ് സിനിമയിലെ ബ്രമ്മാണ്ട ചിത്രങ്ങളുടെ സംവിധായകനായ ശങ്കറുടെ മകളാണ് അഥിതി ശങ്കർ. സൂര്യയുടെ അനുജൻ കാർത്തി നായകനായി വന്ന 'വിരുമൻ' എന്ന ചിത്രം മുഖേനയാണ് അഥിതി ശങ്കർ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.  ഈ സിനിമയ്ക്കു ശേഷം തമിഴ് സിനിമയിലെ മറ്റൊരു മുൻനിര നടനായ ശിവകാർത്തികേയനോടൊപ്പം 'മാവീരൻ' എന്ന ചിത്രത്തിലും അതിഥി ശങ്കർ നായകിയായി അഭിനയിക്കുകയുണ്ടായി. ഈ രണ്ടു ചിത്രങ്ങൾ മൂലം തമിഴ് സിനിമാ ആരാധകരുടെ മനസ്സിൽ സ്ഥാനം പിടിച്ച അതിഥി ശങ്കറിനു ഇപ്പോൾ നിറയെ സിനിമാ ഓഫറുകൾ വന്നു കൊണ്ടിരിക്കുന്നണ്ട്. അതിൽ ഒന്നാണ് സുധാ കൊങ്കരയും, സൂര്യയും വീണ്ടും ഒന്നിക്കുന്ന സിനിമ.  ഈ ചിത്രത്തിൽ അഭിനയിക്കാൻ അതിഥി ശങ്കർ കരാറിൽ ഒപ്പു വെക്കും എന്നുതന്നെയാണ് പറയപ്പെടുന്നത്. അങ്ങിനെയാണെങ്കിൽ ആദ്യം സൂര്യയുടെ അനുജനായ കാർത്തിയുടെ കൂടെ  ജോഡിയായി അഭിനയിച്ച അഥിതി ശങ്കർ ഇപ്പോൾ ജേഷ്ഠനായ സൂര്യയുടെ കൂടെ ജോഡിയായി അഭിനയിക്കുന്നതായിരിക്കും.

ഈ ചിത്രം കൂടാതെ  തമിഴ് സിനിമയിലെ പ്രശസ്ത സംവിധായകന്മാരായ വിഷ്ണു വർദ്ധൻ സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിലേക്കും, രാംകുമാർ സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിലേക്കും, സെൽവ രാഘവൻ സംവിധാനം ചെയ്യുന്ന '7G റെയിൻബോ കോളനി'യുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാനും അഥിതി ശങ്കറിന് ഓഫറുകൾ വന്നിട്ടുണ്ട് എന്നും പറയപ്പെടുന്നുണ്ട്. എന്നാൽ ഇതുകുറിച്ചുള്ള ഒദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.


LATEST VIDEOS

Top News