NEWS

'ലിയോ'ക്ക് പിന്നാലെ മറ്റൊരു തമിഴ് ചിത്രത്തിലും മഡോണ സെബാസ്റ്റ്യൻ

News

ലോഗേഷ് കനകരാജ്, വിജയ് കൂട്ടുകെട്ടിൽ ഒരുങ്ങിവരുന്ന ബ്രമ്മാണ്ട ചിത്രമായ 'ലിയോ'യിൽ മലയാളി താരം  മഡോണോ സെബാസ്ററ്യനും അഭിനയിക്കുന്നുണ്ട് എന്നുള്ള വാർത്ത മുൻപ് നൽകിയിരുന്നു. ഈ ചിത്രം ഒക്ടോബർ 19-ന് റിലീസാകാനിരിക്കുന്ന സാഹചര്യത്തിൽ മഡോണക്ക് മറ്റുമൊരു തമിഴ് സിനിമയിൽ കൂടി അഭിനയിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട് എന്നുള്ള വാർത്ത ലഭിച്ചിട്ടുണ്ട്. തമിഴിൽ വിജയസേതുപതി, ധനുഷ്,  ശശികുമാർ, ശരത്കുമാർ, വിക്രംപ്രഭു  തുടങ്ങിയ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള മഡോണ സെബാസ്റ്റ്യൻ അടുത്ത് അരുൾനിധി കഥാനായകനാകുന്ന ചിത്രത്തിലാണ് നായകിയായി അഭിനയിക്കുന്നത് നവാഗതനായ വിജയ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ നടന്നു വരികയാണ്. ഇനിയും പേരിടാത്ത ഈ ചിത്രത്തിന്റെ  ഔദ്യോഗിക പ്രഖ്യാപനം നടത്താതെയാണ് ചിത്രീകരണം നടന്നു വരുന്നത്. അരുൾനിധിക്കൊപ്പം ആദ്യമായാണ് മഡോണോ സെബാസ്റ്റ്യൻ ഒത്തുചേരുന്നത്.             

'മൗനഗുരു' 'ഡിമോന്റി കോളനി', 'ആരാധു സിനം' തുടങ്ങി ഒരുപാട് വ്യത്യസ്ത ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നടനാണ് അരുൾനിധി. ഇപ്പോഴത്തെ തമിഴ്നാട് മുഖ്യമന്ത്രിയായ സ്റ്റാലിന്റെ സഹോദരപുത്രനാണ് അരുൾനിധി. ഇദ്ദേഹത്തിന്റേതായി അടുത്ത് പുറത്തുവരാനിരിക്കുന്ന ചിത്രം  'ഡിമോന്റി കോളനി'യുടെ രണ്ടാം ഭാഗമാണ്. വിക്രം നായകനായി വന്ന 'കോബ്ര' എന്ന ചിത്രത്തിന്  ശേഷം  അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.


LATEST VIDEOS

Top News