എച്. വിനോദ് സംവിധാനം ചെയ്യുന്ന തൻ്റെ 69-ാമത്തെ ചിത്രത്തിലാണ് വിജയ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഇത് തൻ്റെ അവസാനത്തെ ചിത്രമാണെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് വിജയ് ഈ ചിത്രത്തിൽ അഭിനയിച്ചു വരുന്നത്. ഇതിൽ വിജയ്ക്കൊപ്പം ബോബി ഡിയോൾ, പൂജാ ഹെഗ്‌ഡെ, മമിതാ ബൈജു, ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, വരലക്ഷ്മി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ ഈ ചിത്രത്തിൽ മലയാളി നടിയായ അഭിരാമിയും ജോയിൻ ചെയ്തിരിക്കുന്നു എന്നുള്ള വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഈയിടെ പുറത്തുവന്ന 'മഹാരാജ' എന്ന ചിത്രത്തിൽ വിജയ് സേതുപതിക്കൊപ്പവും, 'വേട്ടയ്യൻ' എന്ന ചിത്രത്തിൽ രാജിനിക്കൊപ്പവും അഭിനയിച്ചിട്ടുള്ള അഭിരാമി, മുൻപ് കമൽഹാസനൊപ്പം 'വിരുമാണ്ടി' എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. അടുത്ത് തന്നെ പുറത്തു വരാനിരിക്കുന്ന 'തഗ് ലൈഫ്' എന്ന ചിത്രത്തിലും അഭിരാമി കമൽഹാസനൊപ്പം അഭിനയിച്ചിട്ടുണ്ട്.
കെ.വി.എൻ.പ്രൊഡക്ഷൻസാണ് ഈ ചിത്രം നിർമ്മിക്കുന്നത്. അനിരുദ്ധാണ് സംഗീതം ഒരുക്കുന്നത്. രാഷ്ട്രീയം കലർന്ന ചിത്രമായാണ് ഇത് ഒരുങ്ങുന്നത്.
ചെന്നൈയിൽ ഒരുക്കിയിരിക്കുന്ന സെറ്റിൽ ചിത്രത്തിൻ്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.