ചെന്നൈയിൽ ജനിച്ച് വളർന്ന ഇംഗ്ലീഷ് എഴുത്തുകാരൻ തിമേരി എൻ.മുരാരിയുടെ 'അറേഞ്ച്മെൻ്റ് ഓഫ് ലവ്' എന്ന നോവലിനെ ആസ്പദമാക്കി 'ചെന്നൈ സ്റ്റോറി' എന്ന പേരിൽ ഒരു ഇംഗ്ലീഷ് ചിത്രം ഒരുങ്ങുന്നുവെന്നും, ഇതിൽ ഇന്ത്യൻ വംശജനായ ഹോളിവുഡ് നടൻ വിവേക് കൽറ നായകനായി അഭിനയിക്കുന്നു എന്നും, ഹോളിവുഡ് സംവിധായകനായ ഫിലിപ്പ് ജോൺ ചിത്രം സംവിധാനം ചെയ്യുന്നു എന്നുമുള്ള വിവരങ്ങൾ മുൻപ് നൽകിയിരുന്നു. അതോടൊപ്പം ഈ ചിത്രത്തിൽ നായികയായി അഭിനയിക്കാൻ സാമന്തയെയാണ് തിരഞ്ഞെടുത്തിരിക്കുന്നത് എന്നുള്ള വാർത്തയും നൽകിയിരുന്നു. എന്നാൽ പിന്നീട് സാമന്തയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് താരം ഈ ചിത്രത്തിൽ നിന്നും പിന്മാറി. സാമന്ത ചിത്രത്തിൽ നിന്നും പിൻമാറിയതിനെ തുടർന്ന് ശ്രുതിഹാസനാണ് നായികാ കഥാപാത്രം അവതരിപ്പിക്കാൻ തെരഞ്ഞെടുക്കപ്പെട്ടത്. ഈ വാർത്തയും മുൻപ് നൽകിയിരുന്നു. എന്നാൽ ചിത്രത്തിന്റെ ചിത്രീകരണം അടുത്ത് തന്നെ തുടങ്ങാനിരിക്കുന്ന സാഹചര്യത്തിൽ ഇപ്പോൾ ശ്രുതി ഹാസനും ഈ ചിത്രത്തിൽനിന്നും വിലകി എന്നുള്ള റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. ശ്രുതിഹാസൻ ഈ സിനിമയിൽ നിന്നും പിന്മാറിയത് കാൾ ഷീറ്റ് പ്രശ്‍നം കാരണമാണെന്നാണ് പറയപ്പെടുന്നത്. ചിത്രത്തിൽ നിന്നും ശ്രുതി ഹാസനും പിൻമാറിയതിനെ തുർന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ വേറെ നായികയെ തേടി വരികയാണ്. രണ്ട് വർഷങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ച സിനിമയാണ് 'ചെന്നൈ സ്റ്റോറി'. എന്നാൽ ചിത്രത്തിന്റെ ചിത്രീകരണം ഇനിയും തുടങ്ങിയിട്ടില്ല എന്നാണ് റിപ്പോർട്ട്. ഇതിന് കാരണം ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് കൃത്യമായ ആസൂത്രണം ഇല്ലാത്തതുകൊണ്ടാണ് എന്നാണ് പറയപ്പെടുന്നത്.