NEWS

സ്നേഹക്ക് പിന്നാലെ വിജയ്ക്കൊപ്പം സിമ്രനും

News

'GOAT' എന്ന ചിത്രത്തിന് ശേഷം എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന തൻ്റെ 69-ാമത്തെ ചിത്രത്തിലാണ് വിജയ് അഭിനയിക്കാൻ പോകുന്നത്. വിജയ് രാഷ്ട്രീയത്തിൽ പ്രവേശിച്ചതിനാൽ ഇത് വിജയ്‌യുടെ അവസാനത്തെ ചിത്രമായാണ് [പുറത്തുവരാനിരിക്കുന്നത്. ഇനിയും പേരിടാത്ത ഈ ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഒക്ടോബറിൽ ആരംഭിക്കുമെന്നാണ് പറയപ്പെടുന്നത്. ഈ ചിത്രത്തിൽ മലയാളം നടി മമിതാ ബൈജു ഇതിനകം തന്നെ കമ്മിറ്റ് ചെയ്തിട്ടുതായുള്ള റിപ്പോർട്ട് മുൻപ് നൽകിയിരുന്നു. ഇപ്പോൾ ചിത്രത്തിലേക്കുള്ള താരങ്ങളുടെ തിരഞ്ഞെടുപ്പ് നടന്നു വരുന്ന സാഹചര്യത്തിൽ മുൻ ഹീറോയിനായ സിമ്രൻ ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കാനായി കമ്മിറ്റ് ചെയ്തിട്ടുള്ളതായ വാർത്ത ലഭിച്ചിട്ടുണ്ട്. ഇതിന് മുൻപ് വിജയ്‌ക്കൊപ്പം 'വൺസ്മോർ', 'തുള്ളാത്ത മനമും തുള്ളും', 'പ്രിയമാനവളേ', 'യൂത്ത്' തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച സിമ്രാൻ ഇപ്പോൾ ഒരു വലിയ ഇടവേളക്ക് ശേഷമാണ് വിജയ്ക്കൊപ്പം ചേരുന്നത് ഇതുപോലെ അടുത്തിടെ പുറത്തിറങ്ങിയ 'GOAT' എന്ന സിനിമയിൽ വിജയ്ക്കൊപ്പം ചില ചിത്രങ്ങളിൽ കഥാനായകിയായി അഭിനയിച്ച സ്നേഹ വീണ്ടും അഭിനയിച്ചിരുന്നു. അതുപോലെ ഇപ്പോൾ സിമ്രനും വിജയ്‌ക്കൊപ്പം ജോയിൻ ചെയ്യുകയാണ്.


LATEST VIDEOS

Top News