NEWS

'തങ്കലാനെ' തുടർന്ന് 'സർദാർ' രണ്ടാം ഭാഗത്തിലും ആക്ഷൻ റോളിൽ മാളവിക മോഹനൻ...

News

'പട്ടം പോലെ' എന്ന മലയാള ചിത്രം മുഖേന സിനിമയിൽ അരങ്ങേറ്റം കുറിച്ച മാളവിക മോഹനൻ പിന്നീട് രജനികാന്തിന്റെ 'പേട്ട', വിജയ്‌യുടെ 'മാസ്റ്റർ', ധനുഷിന്റെ 'മാരൻ' തുടങ്ങിയ തമിഴ് ചിത്രങ്ങളിൽ അഭിനയിച്ച് തമിഴ് സിനിമാ  ആരാധകരുടെ ശ്രദ്ധയാകർഷിച്ചു. അതിന് ശേഷം താരം അഭിനയിച്ചു. അടുത്തിടെ പുറത്തുവന്ന ചിത്രമാണ് 'തങ്കാലൻ'. വിക്രം നായകനായ ഈ സിനിമയിൽ മാളവിക മോഹനൻ ആക്ഷൻ കലർന്ന ഒരു കഥാപാത്രമാണ് അവതരിപ്പിച്ചത്. ഇപ്പോൾ പ്രഭാസിനൊപ്പം 'രാജാ സാബ്', കാർത്തിക്കൊപ്പം 'സർദാർ-2' എന്നീ ചിത്രങ്ങളിൽ അഭിനയിച്ചുവരികയാണ് മാളവിക മോഹനൻ.  'സർദാർ-2'വിന്റെ ചിത്രീകരണം പുരോഗമിച്ച്‌ വരുന്ന സാഹചര്യത്തിലാണ് ഈ ചിത്രത്തിലും  മാളവിക മോഹനൻ ആക്ഷൻ കലർന്ന ഒരു കഥാപത്രമാണ് അവതരിപ്പിക്കുന്നതെന്നുള്ള വിവരം പുറത്തു വന്നിരിക്കുന്നത്.  'തങ്കലാൻ' എന്ന ചിത്രത്തിനെ തുടർന്ന് 'സർദാർ' രണ്ടാം ഭാഗത്തിലും  താരം ഒരു ആക്ഷൻ കഥാപാത്രമാണ് അവതരിപ്പിക്കുന്നത് എന്നുള്ള വാർത്ത ഇപ്പോൾ കോളിവുഡിൽ വൈറലായി കൊണ്ടിരിക്കുകയാണ്.


LATEST VIDEOS

Top News