NEWS

സിനിമകളുടെ വിജയത്തിന് ശേഷം നടന് വധഭീഷണി; കിംഗ് ഖാന് Y+ സുരക്ഷ

News

മുംബൈ:'പത്താൻ', 'ജവാൻ' എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം  വധഭീഷണിയുണ്ടെന്ന് കിംഗ് ഖാൻ. നടൻ്റെ പരാതിയെ തുടർന്ന് ഷാരൂഖ് ഖാന് മുംബൈ പോലീസ് Y+ സുരക്ഷ ഒരുക്കും. Y+ സുരക്ഷാ കവറിനു കീഴിൽ, ഖാനെ സായുധരായ 6 സുരക്ഷാ ഉദ്യോഗസ്ഥർ 24 മണിക്കൂറും അനുഗമിക്കും. നേരത്തെ ജനപ്രിയ താരത്തിനൊപ്പം രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.

പോലീസ് പറയുന്നതനുസരിച്ച്, നടന് ചിത്രങ്ങളുടെ വിജയത്തിന് ശേഷം വധഭീഷണി ഉണ്ടെന്ന് അറിയിച്ചുകൊണ്ട് നടൻ മഹാരാഷ്ട്ര സർക്കാരിന് അടുത്തിടെ കത്തെഴുതിയിരുന്നു. ഇതേ തുടർന്ന് മഹാരാഷ്ട്ര സർക്കാർ ജനപ്രിയ നടന്റെ സുരക്ഷ വർധിപ്പിക്കാൻ തീരുമാനിക്കുകയായിരുന്ന്. 

ലോറൻസ് ബിഷ്‌ണോയ് സംഘത്തിന്റെ ഭീഷണിയെ തുടർന്ന് കഴിഞ്ഞ വർഷം നടൻ സൽമാൻ ഖാനും Y+ സുരക്ഷ ഏർപ്പെടുത്തിയിരുന്നു.


LATEST VIDEOS

Top News