തെലുങ്ക് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളാണ് എൻ.ടി.ബാലകൃഷ്ണ. ഇദ്ദേഹം നായകനായി അഭിനയിച്ചു ഈയിടെ പുറത്തു വന്നു സൂപ്പർഹിറ്റായ ചിത്രമാണ് 'വീരസിംഹ റെഡ്ഡി'. ഈ ചിത്രത്തിൽ മലയാളി താരങ്ങളായ ലാൽ, ഹണി റോസ് എന്നിവരും അഭിനയിച്ചിരുന്നു. ഡബിൾ റോളിൽ വന്ന ബാലകൃഷണയോടൊപ്പം ഒരു കഥാനായകിയായി ഹണി റോസും, മറ്റൊരു കഥാനായകിയായി ശ്രുതി ഹാസ്സനുമാണ് അഭിനയിച്ചത്. ഈ ചിത്രത്തിന് ശേഷം രവിപുഡി എന്ന സംവിധായകൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ബാലകൃഷ്‌ണ അഭിനയിക്കുന്നത്. ഇത് ബാലകൃഷ്ണയുടെ 108-മത്തെ ചിത്രമാണ്.
ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിൽ കാജൽ അഗർവാളാണ് നായികയായി എത്തുന്നത്. വളർന്നുവരുന്ന നടിയായ ലീലയാണ് ബാലകൃഷ്ണയുടെ അനുജത്തിയുടെ വേഷം ചെയ്യുന്നത്. ഇവരെക്കൂടാതെ ‘വീരസിംഹ റെഡ്ഡി’യിൽ ബാലകൃഷ്ണയ്‌ക്കൊപ്പം അഭിനയിച്ച ഹണിറോസും ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തിൽ അഭിനയിക്കുന്നുണ്ട് എന്നുള്ള വാർത്ത ടോളിവുഡിൽ പുറത്തുവന്നിട്ടുണ്ട്. 'വീരസിംഹ റെഡ്ഡി'യുടെ പ്രമോഷൻ വർക്കുകളിലും, വിജയാഘോഷ വേളയിലും ബാലകൃഷ്ണ ഹണിറോസിന് നൽകിയ പ്രാധാന്യത്തെ കുറിച്ച് അപ്പോൾ തെലുങ്ക് മാധ്യമങ്ങളിൽ വാർത്തകൾ പുറത്തു വന്നിരുന്നു. അത് മാത്രമല്ലാതെ ബാലകൃഷ്‌ണയ്‌ക്കൊപ്പം ഹണിറോസ് അഭിനയിച്ച 'വീരസിംഹ റെഡ്‌ഡി' വിജയം വരിച്ചതിനാൽ ബാലകൃഷ്ണ ഇപ്പോൾ തന്റെ അടുത്ത ചിത്രത്തിലും ഹണിറോസിന് അവസരം നൽകിയിരിക്കുകയാണ് എന്നാണു പറയപ്പെടുന്നത്. കട ഉദ്ഘാടന ചടങ്ങുകൾ മുഖേന ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ഹണി റോസ് എന്നുള്ളത് എല്ലാവർക്കും അറിയാവുന്നതാണ്. അങ്ങിനെയുള്ള ഹണിറോസ് അടുത്തുതന്നെ ഈ ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നാണ് റിപ്പോർട്ട്. ഈ ചിത്രത്തിന് സംഗീതം നൽകുന്നത് 'വാരിസ്സു' ഫെയിം എസ്.എസ്.തമന്നൻ ആണ്.