NEWS

വിജയ്ക്ക് പിന്നാലെ സൂര്യയുടെയും നായികയായി ബോളിവുഡ് താരം...

News

തമിഴിൽ വ്യത്യസ്ത ചിത്രങ്ങൾ സംവിധാനം ചെയ്തുവരുന്ന മിഷ്കിന്റെ 'മുഖംമൂടി' എന്ന ചിത്രം മുഖേന തമിഴ് സിനിമയിൽ പ്രവേശിച്ച നടിയാണ് പൂജ ഹെഗ്‌ഡെ. അതിനുശേഷം തെലുങ്കു സിനിമകളിൽ അഭിനയിക്കാൻ അവസരം കിട്ടി അവിടുത്തെ മുൻനിര നടിയായി. അതിനു ശേഷമാണ് തമിഴിൽ നെൽസൺ സംവിധാനം ചെയ്ത 'ബീസ്റ്റ്' എന്ന ചിത്രത്തിലൂടെ വിജയ്ക്കൊപ്പം തമിഴിൽ വീണ്ടും പ്രവേശിച്ചത്. ഈ ചിത്രം പ്രതീക്ഷിച്ച വിജയമായില്ലെങ്കിലും തുടർന്ന് തെലുങ്ക്, ഹിന്ദി സിനിമകളിൽ അഭിനയിക്കാൻ താരത്തിന് അവസരങ്ങൾ വന്നു. ഈ സാഹചര്യത്തിലാണ് പൂജ ഹെഗ്ഡെക്ക് തമിഴിൽ വീണ്ടും അഭിനയിക്കാനുള്ള അവസരം വന്നിരിക്കുന്നത്. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യയുടെ ചിത്രത്തിൽ പൂജ ഹെഗ്‌ഡെയാണത്രെ നായികയാകുന്നത്. ഇപ്പോൾ 'സിരുത്തൈ' ശിവ സംവിധാനം ചെയ്തുവരുന്ന സൂര്യയുടെ ചിത്രമായ 'ഗംഗുവ'യിൽ പൂജ ഹെഗ്‌ഡെയെ നായികയായി പരിഗണിച്ചിരുന്നു. എന്നാൽ അപ്പോൾ അത് നടന്നില്ല. എന്നാൽ ഇപ്പോൾ കാർത്തിക് സുബുരാജ്, സൂര്യ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ പൂജ ഹെഗ്‌ഡെ തന്നെയാണ് നായികയാകുന്നത് എന്നാണ് പറയപ്പെടുന്നത്.


LATEST VIDEOS

Top News