NEWS

വിജയ്ക്കും, സൂര്യക്ക്ക്കും ശേഷം ധനുഷിനൊപ്പം പൂജ ഹെഗ്‌ഡെ

News

 

'കുബേര' എന്ന ചിത്രത്തിന് ശേഷം  ധനുഷ് സ്വയം സംവിധാനം ചെയ്തു നായകനായി അഭിനയിക്കുന്ന  'ഇഡ്‌ലി കടൈ' എന്ന തമിഴ് ചിത്രമാണ്  റിലീസാകാനിരിക്കുന്നത്. അതേ സമയം 'തേരെ ഇസ്‌ക് മേൻ' എന്ന ഹിന്ദി ചിത്രത്തിലും ധനുഷ് അഭിനയിച്ച്‌ കൊണ്ടിരിക്കുകയാണ്.

ഈ ചിത്രങ്ങൾക്കൊപ്പം തമിഴിൽ റിലീസായി സൂപ്പർഹിറ്റായ 'പോർ തൊഴിൽ' എന്ന ചിത്രം സംവിധാനം ചെയ്ത വിഘ്‌നേഷ് രാജയുടെ  സംവിധാനത്തിലും ധനുഷ് അഭിനയിക്കാനിരിക്കുകയാണ്. ഈ ചിത്രത്തിന് 'അറുവടൈ' എന്ന്  പേരിട്ടിരിക്കുന്നതായി ഒരു റിപ്പോർട്ടുണ്ട്.

ഐശ്വരി ഗണേഷിന്റെ 'വേൽസ് ഫിലിംസ്  ഇന്റർനാഷണ'ലാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ജൂലൈ 15-ന് ആരംഭിക്കുമെന്നാണ് പറയപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് ഈ ചിത്രത്തിൽ നായികയായി   അഭിനയിക്കാൻ പ്രശസ്ത തെന്നിന്ത്യൻ താരമായ പൂജ ഹെഗ്‌ഡെയെ തിരഞ്ഞെടുത്തതായുള്ള വാർത്ത പുറത്തുവന്നിരിക്കുന്നത്.  ജീവയ്‌ക്കൊപ്പം 'മുഖമൂടി', വിജയ്‌ക്കൊപ്പം 'ബീസ്റ്റ്', സൂര്യയ്‌ക്കൊപ്പം 'റെട്രോ' എന്നീ തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള പൂജ ഹെഗ്‌ഡെ ഈ ചിത്രം സംബന്ധമായുള്ള കരാറിൽ ഒപ്പുവച്ചു എന്നും, ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നുമാണ് പറയപ്പെടുന്നത്.


LATEST VIDEOS

Latest