അഭിനയം തുടങ്ങിയിട്ട് പതിനാറ് വർഷം, അതിനിടെ പതിനാറ് അവാർഡുകൾ എങ്ങനെ സാധിച്ചെടുത്തു ഇത്...?
സത്യത്തിൽ ഞാൻ എണ്ണി നോക്കിയിട്ടില്ല. എന്റെ ആദ്യത്തെ മൂന്ന് സിനിമകളും എനിക്ക് കൂറെ അവാർഡുകൾ നേടി തന്നു. അവാർഡുകൾ എന്ന് പറയുന്നത് ഒരു അപ്രീസിയേഷനാണ്. അത് ഇത്രയധികം കിട്ടിയതിൽ വളരെയധികം സന്തോഷമുണ്ട്. അതൊക്കെ എങ്ങനെ സംഭവിച്ചു എന്ന് എനിക്കറിയില്ല. പക്ഷേ സംഭവിച്ചു. അംഗീകാരങ്ങൾ കിട്ടി. ചില ചിത്രങ്ങൾക്ക് പ്രതീക്ഷിച്ച റെസ്‌പോൺസ് കിട്ടാതെ വരുമ്പോൾ വിഷമം തോന്നും. എല്ലാ സിനിമയിലും എന്നാൽ കഴിയും വിധം ഞാൻ അഭിനയം കാഴ്ചവയ്ക്കാനാണ് ശ്രമിക്കുന്നത്.