NEWS

'ആരാധകരെ ശാന്തരാകുവിൻ'..;ഞങ്ങൾ സുഹൃത്തുക്കളാണ്, മറ്റൊന്നുമില്ല..ഈ രീതിയിൽ എത്തിച്ചേരുമെന്ന് ഞാൻ കരുതിയില്ല...

News

കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ നടൻ അർജ്ജുൻ ദാസുമായുള്ള ചിത്രം നടി ഐശ്വര്യ ലക്ഷ്മി പങ്കുവെച്ചിരുന്നു. ഇതോടെ ഒരുപാട് ഗോസിപ്പുകളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. ഇപ്പോഴിതാ ഇതിന് മറുപടി നൽകി നടി ഐശ്വര്യ ലക്ഷ്മി. എന്നാൽ അർജ്ജുൻ തന്റെ സുഹൃത്താണ് എന്നും ചിത്രം സോഷ്യൽ മീഡിയയിൽ ഈ രീതിയിൽ എത്തുമെന്ന് കരുതിയില്ല എന്നും നടി ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു.

'എന്റെ തൊട്ടു മുൻപത്തെ പോസ്റ്റിനെക്കുറിച്ച്, അത് ഈ രീതിയിൽ എത്തിച്ചേരുമെന്ന് ഞാൻ കരുതിയില്ല. ഞങ്ങൾ കണ്ടുമുട്ടി, ഒരു ചിത്രം എടുത്തു, അത് ഞാൻ പോസ്റ്റ് ചെയ്തു. മറ്റൊന്നുമില്ല. ഞങ്ങൾ സുഹൃത്തുക്കളാണ്. ഇന്നലെ മുതലേ എനിക്ക് സന്ദേശമയയ്ക്കുന്ന അർജുൻ ദാസിന്റെ ആരാധകരോട്, നിങ്ങൾ സമാധാനമായിരിക്കുക. അദ്ദേഹം നിങ്ങളുടേത് മാത്രമാണ്', എന്ന് ഐശ്വര്യ സ്റ്റോറിയിൽ കുറിച്ചു.

ഇരുവരും പ്രണയത്തിലാണോ അതോ പുതിയ സിനിമയുമായി ബന്ധപ്പെട്ട ചിത്രമാണോ എന്നായിരുന്നു ആരാധകരുടെ ചോദ്യങ്ങൾ. 'പുത്തം പുതു കാലൈ വിടിയാത' എന്ന തമിഴ് ആന്തോളജിയിൽ ഐശ്വര്യയും അർജുനും അഭിനയിച്ചിരുന്നു.


LATEST VIDEOS

Top News