ജനുവരി 11ന് പൊങ്കൽ സ്‌പെഷ്യലായി പുറത്തിറങ്ങിയ അജിത്തിന്റെ 'തുണിവ്' ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിച്ചിട്ടുണ്ട്. എച്. വിനോദ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മഞ്ജുവാരിയർ ആണ് നായകിയായി അഭിനയിച്ചത്. അടുത്തതായി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അജിത്ത് അഭിനയിക്കാൻ പോകുന്നത്. ഇത് അജിത്തിന്റെ അറുപത്തിരണ്ടാമത്തെ ചിത്രമാണ്. തമിഴ് സിനിമയിലെ പ്രസിദ്ധ നിർമ്മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ജോലികൾ ആരംഭിച്ചു. ഏപ്രിലിൽ ചിത്രീകരണം തുടങ്ങുമെന്നാണ് പറയപ്പെടുന്നത്. ഈ ചിത്രത്തിൽ അജിത്തിന്റെ നായകിയായി അഭിനയിക്കാൻ തൃഷയുമായി ചിത്രത്തിന്റെ അണിയറപ്രവർത്തകർ ചർച്ച നടത്തിയിരുന്നു. എന്നാൽ ലോഗേഷ് കനകരാജ്, വിജയ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'ദളപതി-68'ലും വേറെ ചില ചിത്രങ്ങളിലും തൃഷ അഭിനയിച്ചു കൊണ്ടിരിക്കുന്നതു കാരണം ഈ ചിത്രത്തിന് കാൾഷീറ്റ് നൽകുവാൻ തൃഷയെ കൊണ്ട് വന്നതിനാൽ ഇപ്പോൾ വേറെ നായകിയെ തേടി വരികയാണ്.
ഈ സാഹചര്യത്തിൽ ഐശ്വര്യ റായിയെ ഈ ചിത്രത്തിൽ നായികയാക്കാനുള്ള ചർച്ചകൾ പുരോഗമിച്ച് വരികയാണ് എന്നുള്ള വിവരം ലഭിച്ചിട്ടുണ്ട്. ഈയിടെ റിലീസായി വമ്പൻ വിജയം നേടിയ 'പൊന്നിയിൻ സെൽവൻ' ഉൾപ്പെടെ നിറയെ തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഐശ്വര്യ റായ് അജിത്തും, മമ്മുട്ടിയും നായകന്മാരായി എത്തിയ 'കണ്ടു കൊണ്ടേൻ കണ്ടു കൊണ്ടേൻ' എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. വിഘ്‌നേഷ് ശിവൻ സംവിധാനത്തിൽ ഐശ്വര്യ റായ് അഭിനയിക്കുവാൻ സമ്മതിക്കുകയാണെങ്കിൽ അജിത്തും, ഐശ്വര്യ റായും ഒന്നിക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രമായിരിക്കും ഇത്.