മലയാള സിനിമയിലെ യുവ സൂപ്പര്‍ താരങ്ങളിൽ നിറഞ്ഞു നിൽകുന്ന താരമാണ് പൃഥ്വിരാജ് സുകുമാരൻ. നടന്‍, സംവിധായകന്‍, നിര്‍മാതാവ്, ഗായകന്‍, എന്നിങ്ങനെ മലയാള സിനിമയിൽ എല്ലാ മേഖലയിലും മികവ് തെളിയിച്ച നടനും കൂടിയാണ് പൃഥ്വിരാജ്. ഒരുപാട് ചിത്രങ്ങളിൽ ഇത് ഒന്നിനൊന്ന് മെച്ചപ്പെട്ട കഥാപാത്രങ്ങളിൽ അവതരിപ്പിച്ച് കയ്യടി നേടിയ നടൻ. കാപ്പ എന്ന സിനിമയാണ് ഒടുവിലായി റീലീസ് ചെയ്ത ചിത്രം. ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്
ഇപ്പോഴിതാ പൃഥ്വിരാജിനെ കുറിച്ച് താര സുന്ദരി ഐശ്വര്യ റായി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. രാവണൻ എന്ന മണിരത്നം സിനിമയിൽ ഇരുവരും ഒരുമിച്ചാണ് അഭിനയിച്ചത്. ഈ സിനിമയുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു താരം. മുമ്പൊരിക്കൽ പൃഥ്വിരാജിനെ കുറിച്ച് ഐശ്വര്യ സംസാരിച്ചത്. പൃഥ്വിരാജ് വളരെ അഡോറബിൾ ആയിരുന്നു.
സിനിമയുടെ ഷെഡ്യൂളിന്റെ തുടക്കത്തിൽ ഞങ്ങൾ അവനെ ടീസ് ചെയ്തു. കാരണം ക്യാമറയ്ക്ക് മുന്നിൽ അവൻ കുറച്ച് റിസർവ്ഡ് ആയിരുന്നു. ആ സമയത്ത് ഒരാളെ ടീസ് ചെയ്യാനുള്ള അവസരമായി സിനിമയിലെ ടീം അത് കണ്ടു. പക്ഷേ അവൻ സ്മാർട്ട് ആയിരുന്നു. വളരെ പെട്ടെന്ന് മാറി. കഥാപാത്രത്തിനായി കമ്മിറ്റ് ചെയ്തു. വളരെ കോൺഫിഡന്റ് ആയിരുന്നു പൃഥ്വിരാജ്. വളരെ ഡൗൺ ടു എർത്ത് ആയ വ്യക്തിയാണെന്ന് ഒരിക്കൽ റാണി മുഖർജിയും പറഞ്ഞിരുന്നു.