അഭിഷേക് എപ്പോഴും വിവാഹമോതിരം അണിഞ്ഞേ നടക്കാറുള്ളൂ എന്നായിരുന്നു ഒരു ആരാധകന്റെ നിരീക്ഷണം
ഏവർക്കും പ്രിയപെട്ട ബോളിവുഡ് താര ദമ്പതികളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. 2007ലായിരുന്നു ഇരുവരുടെയും വിവാഹം. അങ്ങനെ ഇരുവരും ഒന്നിച്ചിട്ട് 16 വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. 2011ലാണ് അഭിഷേക്, ഐശ്വര്യ ദമ്പതികളുടെ ഏക മകൾ ആരാധ്യ പിറക്കുന്നത്.
എന്നാൽ ഇപ്പോഴിതാ, താര ദമ്പതികളെ കുറിച്ച് ആരാധകരെ അലട്ടുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. രണ്ടുപേരും വിവാഹംബന്ധം അവസാനിപ്പിക്കുന്നു എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി.
ഇത്തരം വാർത്തകൾ ദമ്പതികളിൽ ഒരാൾ പോലും പ്രതികരിച്ചില്ല. എങ്കിൽ ഇപ്പോൾ വിവാഹമോതിരം ഇല്ലാതെ അഭിഷേക് ഒരു പൊതു പരിപാടിയിൽ പങ്കെടുത്തതാണ് ചർച്ചാ വിഷയമായിരിക്കുന്നത്. അഭിഷേക് ബച്ചൻ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ ഒരു പരിപാടിയിൽ പങ്കെടുത്ത ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു.
ചിത്രങ്ങളിൽ ഒന്നും നടൻ്റെ വിരലുകളിൽ വിവാഹമോതിരം ഇല്ലെന്ന കണ്ടെത്തലാണ് നെറ്റിസൺസിൻ്റെ കണ്ണിൽ പെട്ടത്. 2018ലും സമാനമായ റൂമറുകൾ ഉണ്ടായപ്പോൾ അഭിഷേക് ആണ് പ്രതികരിച്ചത്. ഇത്തരം തെറ്റായ പ്രചാരണങ്ങൾ ദയവായി പ്രചരിപ്പിക്കാതിരിക്കുക എന്നായിരുന്നു അന്ന് നടൻ പറഞ്ഞത്. നിങ്ങൾക്ക് പോസ്റ്റ് ചെയ്യേണ്ടതിന്റെ ആവശ്യകത മനസ്സിലാകുന്നുണ്ട്. എന്നാൽ അത് ഉത്തരവാദിത്തത്തോടെ ചെയ്യുക എന്നായിരുന്നു നടൻ്റെ പ്രതികരണം.
അഭിഷേക് എപ്പോഴും വിവാഹമോതിരം അണിഞ്ഞേ നടക്കാറുള്ളൂ എന്നായിരുന്നു ഒരു സോഷ്യൽ മീഡിയ ഉപയോക്താവിന്റെ നിരീക്ഷണം. അമിതാഭ് ബച്ചന്റെ മരണം വരെ ഇവർ പിരിയാതെ തുടരും എന്നും അങ്ങനെയൊക്കെ ആളുകൾ അഭിപ്രായപ്പെടുന്നു