തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ അജിത്തിന്റെ 62-മത്തെ ചിത്രം സംവിധാനം ചെയ്യുന്നത് മകിഴ്തിരുമേനിയാണെന്നും, ഈ ചിത്രം നിർമ്മിക്കുന്നത് തമിഴ് സിനിമയിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ 'ലൈക്ക'യാണെന്നുമുള്ള വിവരങ്ങൾ മുൻപ് നൽകിയിരുന്നു. 'വിടാമുയർച്ചി' എന്ന് പേരിട്ടിട്ടുള്ള ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നലെ (മെയ്-1) അജിത്തിന്റെ പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങി. അനിരുദ്ധ് ആണ് ചിത്രത്തിന് സംഗീതം നൽകുന്നത്. മറ്റുള്ള
അജിത്തിന്റെ 'വി' സെന്റിമെന്റിൽ തുടങ്ങുന്ന മറ്റൊരു ചിത്രം കൂടിയാണ് ഇത്. ഈ ചിത്രത്തിന് മുൻപ് 'വി' എന്ന അക്ഷരത്തിൽ തുടങ്ങി അജിത് അഭിനയിച്ച ചിത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം!
വാൻമതി, വാലി, വില്ലൻ, വരലാറു, വീരം, വേതാളം, വിവേഗം, വിശ്വാസം, വലിമൈ തുടങ്ങി ഒമ്പത് ചിത്രങ്ങളിൽ അജിത്ത് അഭിനയിച്ചിട്ടുണ്ട്. 'വി' സീരീസിൽ വരുന്ന പത്താമത്തെ ചിത്രമാണ് 'വിടാമുയർച്ചി'. മേൽപ്പറഞ്ഞ 'വി' ചിത്രങ്ങളിൽ 'വരലാറ്' 'വിവേഗം' എന്നിവ പ്രതീക്ഷിച്ച വിജയം വരിച്ചിരുന്നില്ല. എന്നാൽ മറ്റുള്ള ചിത്രങ്ങളെല്ലാം ഹിറ്റായിരുന്നു. ഈ സെന്റിമെന്റിൽ അടുത്ത് വരാനിരിക്കുന്ന 'വിടാമുയർച്ചി' എങ്ങനെയുള്ള ചിത്രമായിരിക്കും എന്നറിയുന്നതിന് നാം ചില മാസങ്ങൾ കാത്തിരിക്കണം.