ഇതിൽ ഒരു കഥാപാത്രം 50 വയസ്സിനു മുകളിലുള്ളതും, മറ്റേത് ഒരു യുവാവിന്റെ വേഷത്തിലായിരിക്കുമെന്നുമാണ് റിപ്പോർട്ട്
തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ അജിത് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത് 'വിടാമുയർച്ചി' എന്ന ചിത്രത്തിലാണ്. മകിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ വിദേശരാജ്യമായ അസർബൈജാനിൽ നടന്നു വരികയാണ്.ലൈക്ക പ്രൊഡക്ഷൻസ് ബ്രമ്മാണ്ഡമായി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അജിത്തിനൊപ്പം തൃഷയും, റെജീന കസാൻഡ്രയുമാണ് കഥാനായകികളായി അഭിനയിക്കുന്നത് എന്നുള്ള വിവരം മുൻപ് നൽകിയിരുന്നു. ഇപ്പോൾ ഈ ചിത്രത്തിൽ അജിത് ഇരട്ട വേഷത്തിലാണ് എത്തുന്നത് എന്നുള്ള വിവരം ലഭിച്ചിട്ടുണ്ട്.
ഇതിൽ ഒരു കഥാപാത്രം 50 വയസ്സിനു മുകളിലുള്ളതും, മറ്റേത് ഒരു യുവാവിന്റെ വേഷത്തിലായിരിക്കുമെന്നുമാണ് റിപ്പോർട്ട്. ഇതിന് മുമ്പ് 'വാലി', 'വില്ലൻ', 'വരലാറു' 'ബില്ല' തുടങ്ങിയ ചിത്രങ്ങളിൽ അജിത്ത് ഇരട്ടവേഷങ്ങളിൽ അഭിനയിച്ചിരുന്നു. ഇവയെല്ലാം വിജയചിത്രങ്ങളാണെന്നുള്ളതും ശ്രദ്ധേയമാണ്. ഈ ലിസ്റ്റിൽ 'വിടാമുയർച്ചി'യും ചേരുമെന്നുള്ള പ്രതീക്ഷയിലാണ് ഇപ്പോൾ അജിത്തിന്റെ ആരാധകരും ചിത്രത്തിന്റെ അണിയറപ്രവർത്തകരും!