NEWS

'മഹാരാജ' സംവിധായകന്റെ ചിത്രത്തിൽ അജിത്ത്...

News

മകിഴ് തിരുമേനി സംവിധാനം ചെയ്ത്, അജിത്ത് നായകനായ ചിത്രമാണ് 'വിടാമുയർച്ചി'. വമ്പൻ പ്രതീക്ഷയോടെ ഈയിടെ റിലീസായ ഈ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. അടുത്തതായി, ആധിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന 'ഗുഡ് ബാഡ് അഗ്ലി'യാണ് അജിത്തിന്റേതായി റിലീസാകാനിരിക്കുന്ന ചിത്രം. ഈ സിനിമ ഏപ്രിൽ 10-ന് റിലീസാകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.  ഒരു ഗ്യാങ്സ്റ്റർ കഥയെ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രവും അജിത്തിന്റെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതാണ്.  അതോടൊപ്പം ഇപ്പോൾ കാർ റേസിൽ പങ്കെടുത്ത് വരുന്ന അജിത്ത് അടുത്ത് ആരുടെ സംവിധാനത്തിലാണ് അഭിനയിക്കാൻ പോകുന്നതെന്ന ചോദ്യങ്ങളും ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ്  വിജയ്സേതുപതിയെ നായകനാക്കി 'മഹാരാജ' എന്ന ചിത്രം  സംവിധാനം ചെയ്ത നിഥിലൻ സാമിനാഥൻ അജിത്തിനെ കണ്ട് ഒരു കഥയുടെ ഔട്ട് ലൈൻ പറഞ്ഞു എന്നും, ആ കഥ അജിത്തിന് ഇഷ്ടപ്പട്ടുവെന്നും, ഉടനെ അജിത്ത് കഥയെ പൂർണ രൂപത്തിലാക്കി  വീണ്ടും തന്നോട് പറയുവാൻ പറഞ്ഞിട്ടുണ്ട് എന്നുള്ള ഒരു റിപ്പോർട്ട് നിഥിലൻ സാമിനാഥൻ ഭാഗത്തു നിന്നും കോളിവുഡിൽ പുറത്തുവന്നിരിക്കുന്നത്. നിഥിലൻ സാമിനാഥൻ സംവിധാനം ചെയ്ത 'മഹാരാജ'  ചിത്രം വമ്പൻ ഹിറ്റായിരുന്നു. ഈ ചിത്രം ചൈനീസ് ഭാഷയിലും മൊഴിമാറ്റം ചെയ്ത് അവിടെ റിലീസായി  വൻ തുക കളക്ഷൻ നേടുകയുണ്ടായി. അതിനാൽ അജിത്ത് അടുത്ത്  നിഥിലൻ സാമിനാഥൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തന്നെയായിരിക്കും അഭിനയിക്കുക എന്നാണ് പറയപ്പെടുന്നത്.


LATEST VIDEOS

Top News