NEWS

‘ഗുഡ് ബാഡ് അഗ്ലി’യിൽ മൂന്ന് വേഷങ്ങളിൽ അജിത്ത്

News

തമിഴ് സിനിമാലോകത്തെ മുൻനിര നടന്മാരിൽ ഒരാളായ അജിത്ത് ഇപ്പോൾ 'വിടാമുയർച്ചി' എന്ന ചിത്രത്തിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. തൃഷയാണ് നായകി കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.  'തടയറ താക്ക', 'മീകാമൺ', 'തടം', 'കലഹ തലൈവൻ' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത  മകിഴ് തിരുമേനിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് സംഗീതമൊരുക്കുന്ന ഈ  ചിത്രം നിർമ്മിക്കുന്നത് 'ലൈക്ക' പ്രൊഡക്ഷൻസാണ്. കഴിഞ്ഞ വർഷം ഒക്ടോബറിൽ അസർബൈജാനിൽ ചിത്രീകരണം ആരംഭിച്ചു. സിനിമയുടെ മുക്കാൽ ഭാഗം ചിത്രീകരണവും അവിടെ തന്നെയാണ് നടക്കുന്നത്.  
  ഈ സാഹചര്യത്തിലാണ് അജിത്തിൻ്റെ അടുത്ത ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം ഈയിടെ പുറത്തുവന്നത്. അതനുസരിച്ച് അജിത്തിൻ്റെ 63-ാം ചിത്രമായ ‘ഗുഡ് ബാഡ് അഗ്ലി’ ആദിക് രവിചന്ദ്രനാണ് സംവിധാനം ചെയ്യുന്നത്. തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്‌സാണ് നിർമ്മിക്കുന്നത്. ദേവിശ്രീ പ്രസാദാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. ഈ സാഹചര്യത്തിലാണ് ചിത്രം കുറിച്ച് ഒരു പുതിയ വിവരം ലഭിച്ചിരിക്കുന്നത്. അതായത് ഈ ചിത്രത്തിൽ അജിത്ത് 3 വേഷങ്ങളിൽ എത്തുമത്രേ! ആധിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ ഒന്നായ  'അൻപാനവൻ അശരാത്തവൻ  അടങ്ങാത്തവൻ' എന്ന ചിത്രത്തിൽ സിമ്പു മൂന്ന് വേഷങ്ങളിൽ അഭിനയിച്ചിരുന്നു. അതുപോലെയുള്ള ഒരു തിരക്കഥയാണ് ‘ഗുഡ് ബാഡ് അഗ്ലി’ എന്നാണ് റിപ്പോർട്ട്. അജിത്ത് ഇതിനു മുൻപ്, അതായത്  2006-ൽ റിലീസായ, കെ.എസ്.രവികുമാർ സംവിധാനം ചെയ്ത   'വരലാറു'  എന്ന ചിത്രത്തിൽ  മൂന്ന് വേഷങ്ങളിൽ അഭിനയിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്. അതിനെ തുടർന്ന് 16 വർഷങ്ങൾക്ക് ശേഷം അജിത്ത് വീണ്ടും ട്രിപ്പിൾ റോളിൽ എത്തുമെന്ന വാർത്ത  അജിത്തിന്റെ ആരാധകരിൽ വൻ പ്രതീക്ഷയാണ് ഉണ്ടാക്കിയിരിക്കുന്നത്.


LATEST VIDEOS

Latest