ദാദാ ഫാൽക്കെ ഫിലിം ഫെസ്റ്റിവലിൽ ഓണറബിൾ ജൂറി മെൻഷൻ അടക്കം നിരവധി അംഗീകാരങ്ങൾ നേടിയ മുരുകൻ മേലേരി സംവിധാനം ചെയ്ത പരിസ്ഥിതി ചിത്രമായ 'അക്കുവിന്റെ പടച്ചോന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, കർഷകൻ പത്മശ്രീ ചെറുവയൽ രാമൻ,സംഗീത സംവിധായകൻ ഔസേപ്പച്ചൻ, നടൻ ശിവജി ഗുരുവായൂർ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. ചിത്രത്തിലെ മുഖ്യകഥാപാത്രമായ അക്കുവിനെ അവതരിപ്പിക്കുന്നത് മാസ്റ്റർ വിനായകാണ്. മാമുക്കോയ, ശിവജി ഗുരുവായൂർ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. പ്രകൃതിയോട് എങ്ങനെ ഇണങ്ങി ജീവിക്കണം,മതസൗഹാർദവും പ്രകൃതി സംരക്ഷണവും എങ്ങനെ ഇഴചേർന്നിരിക്കുന്നു എന്ന് ഓർമ്മപ്പെടുത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
വിനായകാനന്ദ സിനിമാസിന്റെ ബാനറിൽ നിർമ്മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം സിജോ കെ ജോസ് നിർവ്വഹിക്കുന്നു.സംഗീതസംവിധായകൻ ഔസേപ്പച്ചനാണ് പശ്ചാത്തലസംഗീതം ഒരുക്കിയിട്ടുള്ളത്. ജയകുമാർ ചെങ്ങമനാട്,അഷ്റഫ് പാലപ്പെട്ടി എന്നിവരുടെ വരികൾക്ക് നടേഷ് ശങ്കർ,സുരേഷ് പേട്ട,ജോയ് മാധവൻ എന്നിവർ
സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നു.എഡിറ്റർ-ജോമോൻ സിറിയക്, പ്രൊഡക്ഷൻ കൺട്രോളർ- റാഫി തിരൂർ,ആർട്ട്-ഗ്ലാറ്റൻ പീറ്റർ ,മേക്കപ്പ്- എയർപോർട്ട് ബാബു,
കോസ്റ്റ്യൂംസ്-അബ്ബാസ് പാണവള്ളി, കളറിസ്റ്റ്-അലക്സ് വർഗീസ് (തപസി), സൗണ്ട് ഡിസൈനർ ബിജു യൂണിറ്റി,ഡിടിഎസ് മിക്സിംഗ്-ജിയോ പയസ്,ഷൈജു എം എം,സ്റ്റിൽസ്-അബിദ് കുറ്റിപ്പുറം,ഡിസൈൻ-ആഷ്‌ലി ലിയോഫിൽ,ജൂൺ അഞ്ചിന് "അക്കുവിൻ്റെ പടച്ചോൻ "പ്രദർശനത്തിനെത്തുന്നു.പി ആർ ഒ- എ എസ് ദിനേശ്.