NEWS

എ.എൽ.വിജയ്, മാധവൻ, കങ്കണ രണാവത്ത് കൂട്ടുകെട്ടിൽ ഒരു ചിത്രം

News

തമിഴ് സിനിമയിലെ മുൻനിര സംവിധായകന്മാരിൽ ഒരാളാണ് എ.എൽ.വിജയ്. അജിത്, വിജയ്, ആര്യ, വിക്രം, പ്രഭുദേവ തുടങ്ങി തമിഴ് സിനിമയിലെ മുൻനിര നായകന്മാരെയെല്ലാം സംവിധാനം ചെയ്തിട്ടുള്ള എ.എൽ.വിജയ് അടുത്ത് മാധവനെ നായകനാക്കിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോളിവുഡ് താരമായ കങ്കണ രണാവത്തിനെ നായകിയാക്കി 'തലൈവി' എന്ന പേരിൽ ജയലളിതയുടെ ജീവചരിത്രം സിനിമയാക്കിയ എ.എൽ.വിജയ്, മാധവൻ അഭിനയിക്കുന്ന തന്റെ പുതിയ ചിത്രത്തിലും കങ്കണ റണാവത്തിനെയാണ് നായകിയായി തിരഞ്ഞെടുത്തിരിക്കുന്നത്. മാധവനും, കങ്കണ രണാവത്തും ഒന്നിച്ചഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. ഇതിന് മുൻപ് 'ധനു വെഡ്സ് മനു' എന്ന ഹിന്ദി ചിത്രത്തിൽ രണ്ടു പേരും ഒന്നിച്ചഭിനയിച്ചിരുന്നു. എ.എൽ.വിജയ്, മാധവൻ, കങ്കണ രണാവത്ത് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന് 'ലൈറ്റ്' എന്നാണ് പേരിട്ടിരിക്കുന്നത്. തമിഴ്, ഹിന്ദി എന്നീ രണ്ട് ഭാഷകളിലായി ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് 'ട്രൈഡൻ്റ് ആർട്‌സാ'ണ്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പറയുന്നത്.


LATEST VIDEOS

Top News