ഇക്കാര്യം ആവശ്യപ്പെട്ട് ദേവന്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്.
സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണത്തിനിടെ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയ അലൻസിയറിനെതിരെ പ്രതികരിച്ച് ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ കുടുംബം. പുരസ്‌കാര ശില്‍പത്തെ നടന് അധിക്ഷേപിച്ചെന്ന പരാതിയുമായി ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ കുടുംബം രംഗത്തെത്തി. അലന്‍സിയര്‍ പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയണമെന്നും അല്ലാത്തപക്ഷം അലന്‍സിയര്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ മകന്‍ ദേവന്‍ പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് ദേവന്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്.
'അപ്പൻ' എന്ന സിനിമയിലെ പ്രകടനത്തിന് പ്രത്യേക ജൂറി പുരസ്കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു പരാമർശം. കഴിഞ്ഞ മാസമായിരുന്നു സംഭവം. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് പെൺ രൂപത്തിലുള്ള പ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്ന് അലൻസിയർ പറഞ്ഞു. സ്പെഷ്യൽ ജൂറിക്ക് സ്വർണ്ണം പൂശിയ പുരസ്കാരം നൽകണമെന്നും 25,000 രൂപ തന്ന് അപമാനിക്കരുതെന്നും നടൻ വേദിയിൽ തുറന്നടിച്ചു. ആൺകരുത്തുള്ള പ്രതിമ എന്ന് വാങ്ങുന്നോ അന്ന് ഞാൻ അഭിനയം നിർത്തുമെന്നും അലൻസിയർ കൂട്ടിച്ചേർത്തു.
ഇതോടെ, നടൻ വേദിയിൽ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തെ തുടർന്ന് സമൂഹ മാധ്യമങ്ങളിലെല്ലാം ചർച്ചാ വിഷയമായി മാറുകയും എന്നാൽ ഈ വിഷയത്തിൽ നടൻ മാപ്പ് പറയാൻ തയ്യാറല്ലെന്നും തെറ്റ് ചെയ്തിട്ടില്ലന്നും പ്രതികരിച്ചിരുന്നു.