NEWS

അറ്റ്‌ലിയുടെ സംവിധാനത്തിൽ അല്ലു അർജുൻ.. നായിക ആരാണെന്നറിയാമോ?

News

ഷാരൂഖാൻ നായകനായ 'ജവാൻ' എന്ന സൂപ്പർഹിറ്റ് ഹിന്ദി ചിത്രത്തിന് ശേഷം, ടോളിവുഡിലെ സൂപ്പർതാരം അല്ലു അർജുൻ നായകനാകുന്ന ചിത്രമാണ് അറ്റ്‌ലി സംവിധാനം ചെയ്യാനിരിക്കുന്നത്. 

അറ്റ്‌ലി സംവിധാനം ചെയ്ത 'മെർസൽ', 'ബിഗിൽ', 'ജവാൻ' എന്നീ ചിത്രങ്ങളെ പോലെ തന്നെ ഈ സിനിമയിലും നായകനായ അല്ലു അർജുൻ രണ്ടു വേഷങ്ങളിൽ എത്തുമെന്നാണ് പറയപ്പെടുന്നത്. തമിഴ് സിനിമയിലെ വമ്പൻ ബാനറുകളിൽ ഒന്നായ 'സൺ പിക്‌ചേഴ്‌സ്' നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനം അല്ലു അർജുൻ്റെ ജന്മദിനമായ ഏപ്രിൽ 8ന് പുറത്തിറങ്ങുമെന്നാണ്  റിപ്പോർട്ട്.

ഈ ഘട്ടത്തിലാണ് ചിത്രത്തിൽ അഭിനയിക്കുന്ന നായികയെ കുറിച്ചുള്ള വിവരം പുറത്ത് വന്നിരിക്കുന്നത്. ഇതനുസരിച്ച് പ്രശസ്ത ബോളിവുഡ് നടി പ്രിയങ്ക ചോപ്രയെ ഈ ചിത്രത്തിൽ നായികയാക്കാനുള്ള ചർച്ചകൾ പുരഗോഗമിക്കുകയാണ് എന്നാണ് പറയപ്പെടുന്നത്. തെലുങ്ക് സിനിമയിലെ പ്രശസ്ത സംവിധായകനായ എസ്.എസ്.രാജമൗലി മഹേഷ് ബാബുവിനെ നായകനാക്കി ഇപ്പോൾ സംവിധാനം ചെയ്തു വരുന്ന പേരിടാത്ത ചിത്രത്തിൽ പ്രിയങ്ക ചോപ്രയാണ് നായകിയായി അഭിനയിക്കുന്നത്. ഈ ചിത്രത്തിനെ തുടർന്ന് അല്ലു അർജുൻ നായകനാകുന്ന ഈ ചിത്രത്തിലും പ്രിയങ്ക ചോപ്ര തന്നെയായിരിക്കും നായിക എന്നാണ് പറയപ്പെടുന്നത്. ഒരു പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങാനിരിക്കുന്ന ഈ ചിത്രം കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കാം!   .


LATEST VIDEOS

Latest