തെലുങ്കിൽ രണ്ടു ഭാഗങ്ങളായി ഒരുങ്ങി പാൻ ഇന്ത്യൻ സിനിമകളായി പുറത്തുവന്നു വമ്പൻ വിജയമായ ചിത്രമാണ് അല്ലു അർജുൻ നായകനായ 'പുഷ്പ'. ഈ ചിത്രത്തിന്റെ വിജയത്തിന് ശേഷം അല്ലു അർജുൻ തമിഴ് സംവിധായകനായ അറ്റ്‌ലി സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലാണ് ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ഇതിന്റെ ചിത്രീകരണം കഴിഞ്ഞതിന് ശേഷം 'കെജിഎഫ്', 'സലാർ' തുടങ്ങിയ സിനിമകളുടെ സംവിധായകനായ പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അല്ലു അർജുൻ അഭിനയിക്കാനിരിക്കുന്നത്.
ഈ സിനിമ നിർമ്മിക്കാൻ പോകുന്നത് തെലുങ്കിലെ പ്രശസ്ത നിർമ്മാതാക്കളിൽ ഒരാളായ ദിൽ രാജുവാണ്. ബ്രമ്മാൻഡ ചിത്രമായി ഒരുങ്ങാനിരിക്കുന്ന ഈ ചിത്രം കുറിച്ച് ചില വാർത്തകൾ ദിൽ രാജു പുറത്തുവിട്ടിട്ടുണ്ട്. അതായത് ചിത്രത്തിന് താൽക്കാലികമായി 'രാവണം' എന്നാണത്രെ പേരിട്ടിരിക്കുന്നത്.
രാമായണത്തിലെ വില്ലൻ കഥാപാത്രമായ രാവണന്റെ കഥ 'ഫാന്റസി'യായി പറയുന്ന ഒരു ചിത്രമായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. 2010-ൽ മണിരത്നം സംവിധാനം ചെയ്‌തു വിക്രം, ഐശ്വര്യറായ് എന്നിവർ പ്രധാന കഥാപാത്രങ്ങളിൽ അഭിനയിച്ച് പുറത്തിറങ്ങിയ 'രാവണൻ' എന്ന ചിത്രവും രാവണനെ ആസ്പതമാക്കിയുള്ളതായിരുന്നു എന്നുള്ളത് ശ്രദ്ധേയമാണ്.