'നേരം', 'പ്രേമം' എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾ നൽകിയ അൽഫോൺസ് പുത്രന്റെ അവസാന ചിത്രമായി പുറത്തുവന്ന 'ഗോൾഡ്' പരാജയമായിരുന്നു. പൃഥിവിരാജ്, നയൻതാരാ കോമ്പിനേഷനിൽ പുറത്തുവന്ന 'ഗോൾഡ്' പരാജയപ്പെട്ടതിനെ തുടർന്ന് തന്റെ അടുത്ത ചിത്രത്തിന് വേണ്ടിയുള്ള പണിപ്പുരയിലാണ് അൽഫോൺസ് പുത്രൻ! ഇദ്ദേഹം അടുത്ത് സംവിധാനം ചെയ്യുന്നത് ഒരു തമിഴ് ചിത്രം ചിത്രമാണത്രെ! ഇത് സംബന്ധമായി അൽഫോൺസ് പുത്രൻ സോഷ്യൽ മീഡിയയിൽ, ''ഞാൻ അടുത്ത് സംവിധാനം ചെയ്യുന്നത് ഒരു തമിഴ് ചിത്രമാണ്. അത് നിർമ്മിക്കുന്നത് എന്റെ പഴയ സുഹൃത്തും നിർമ്മാതാവുമായ 'റോമിയോ പിക്‌ചേഴ്‌സ്' രാഹുലാണ്'' എന്ന് കുറിച്ചിട്ടുണ്ട്.
ഒരു റൊമാന്റിക് ചിത്രമായിട്ടാണത്രെ അൽഫോൺസ് പുത്രൻ തന്റെ അടുത്ത ചിത്രം ഒരുക്കുന്നത്. ഇതിനായുള്ള നടീ, നടന്മാരെയും, സാങ്കേതിക പ്രവർത്തകരെയും തിരഞ്ഞെടുക്കുന്ന പ്രവർത്തികൾ ആരംഭിച്ചു എന്നും, അത് പൂർത്തിയായതും ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നുമാണ് അറിയുവാൻ കഴിഞ്ഞത്.