ചിപ്പിയും രഞ്ജിത്തും മലയാള സിനിമാ-ടെലിവിഷന്‍ രംഗത്തെ അത്ഭുതജോഡിയാണ്. കുടുംബത്തോടൊപ്പം ഒരു മാധ്യമസാമ്രാജ്യം വളര്‍ത്തുന്ന ശക്തമായ കൂട്ടുകെട്ട്.
കാത്തിരിക്കുന്നവര്‍ക്ക് വലിയ വലിയ അനുഗ്രഹങ്ങള്‍ ദൈവം തരും എന്ന് സംവിധായകന്‍ ബ്ലസി പറഞ്ഞിട്ടുണ്ട്. അതാണോ തുടരും സിനിമയില്‍ സംഭവിച്ചത്?
സിനിമ ഇത്ര കോടി കളക്ഷന്‍ നേടി എന്നുപറയുന്നതിനെക്കാളും ആ സിനിമ എത്രമാത്രം ആളുകളെ സ്വാധീനിച്ചു എത്ര ആളുകള്‍ കണ്ടു എന്നതിലാണ് സന്തോഷം. മലയാളികള്‍ ഇത്രമാത്രം ആസ്വദിച്ചുകണ്ട ഒരു സിനിമ സമീപകാലയളവില്‍ ഉണ്ടായിട്ടില്ല എന്ന് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നു. അതാണ് സിനിമാ ജീവിതത്തിന്‍റെ ഏറ്റവും വലിയൊരു വിജയം. അതിനുമുകളില്‍ ഒന്നുമില്ല.
വലിയ നഷ്ടത്തില്‍ ഉള്ള നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് മുന്നില്‍ വയ്ക്കാവുന്ന വലിയൊരു ലാഭചിത്രം തന്നെയാണല്ലോ തുടരും?
അതേ. തീയേറ്ററുകാര്‍ക്ക് പോലും വലിയ സന്തോഷം ആണിത്. വലിയ ഹിറ്റ് വരുമ്പോഴാണ് പറയാന്‍ മാത്രമുള്ള എന്തെങ്കിലും നേട്ടം അവര്‍ക്ക് ഉണ്ടാവുന്നുള്ളൂ.
തുടരും സിനിമ വന്നതോടുകൂടി മലയാളികള്‍ എല്ലാവരും പറയുന്നു ഞങ്ങള്‍ക്ക്
12 വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് വീണ്ടും സിനിമ നിര്‍മ്മിക്കുന്നതിലേക്ക് എത്തിയിരിക്കുന്നത്. പുതിയ കാലത്ത് ഒരുപാട് കഴിവുള്ള സംവിധായകര്‍ ഉണ്ടായി വരുന്നുണ്ട്. അവരില്‍ നിന്നെല്ലാം വ്യത്യസ്തമായി എന്താണ് തരുണ്‍ മൂര്‍ത്തി എന്ന സംവിധായകനില്‍ താങ്കള്‍ നിരീക്ഷിച്ച കാര്യം?
തരുണ്‍ ചെയ്ത രണ്ട് സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്. എഴുത്തും വായനയും ഒപ്പത്തിനൊപ്പം വന്നാലേ ഒരു സിനിമയുടെ ആദ്യഭാഗം പൂര്‍ണ്ണമാകൂ. ഓപ്പറേഷന്‍ ജാവ നിന്നും വളരെ വ്യത്യാസം ഉള്ള സിനിമയാണ് സൗദി വെള്ളക്ക. ആ സിനിമയെടുക്കാന്‍ അധികം ആരും ധൈര്യപ്പെടില്ല. അത് രണ്ടും കണ്ടപ്പോള്‍ തന്നെ എനിക്ക് മനസ്സിലായിരുന്നു സിനിമ ഉള്ളിലുള്ള, നല്ല ക്രാഫ്റ്റ് ഉള്ള ഒരു ഒരു മനുഷ്യനാണ് അദ്ദേഹമെന്ന്. അങ്ങനെയാണ് മൂര്‍ത്തിയില്‍ നിന്നും കഥ കേള്‍ക്കുന്നത്.
തുടരും സിനിമയ്ക്ക് മുന്‍പ് ഇറങ്ങിയ എമ്പുരാന്‍ സിനിമ മിക്സഡ് അഭിപ്രായങ്ങളാണ് പ്രേക്ഷകരില്‍ നിന്നും നേടിയത്. അതിന്‍റെ ഒരു ആശങ്ക ഈ സിനിമയ്ക്ക് ഉണ്ടായിരുന്നോ?
ഒരിക്കലുമില്ല. അമിത പ്രതീക്ഷ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും ഈ സിനിമയെക്കുറിച്ച് ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും നല്ല ധാരണയുണ്ടായിരുന്നു. ആളുകള്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു സിനിമയായി ഇത് മാറും എന്ന് ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ഉറപ്പുണ്ടായിരുന്നു. വലിയ പ്രമോഷന്‍ ഒന്നും സിനിമയ്ക്ക് ചെയ്തിട്ടുമില്ല. ഒരു ചെറിയ സിനിമ എന്ന മട്ടില്‍ തന്നെയാണ് പുറത്തിറങ്ങിയതും. ശോഭന -മോഹന്‍ലാല്‍ കൂട്ടുകെട്ടാണ് എല്ലാവര്‍ക്കും ആദ്യം തോന്നിയ കൗതുകം.