NEWS

അമ്മ ഷോ - റിഹേഴ്സൽ ക്യാമ്പ് ആരംഭിച്ചു

News

രണ്ടാം വർഷവും മഴവിൽ മനോരമയും അമ്മയും ഒത്തുചേർന്നുകൊണ്ടുള്ള "മഴവിൽ എന്റർടൈൻമെന്റ് അവാർഡ്സ് - 2023"ന്റെ റിഹേഴ്സൽ ക്യാമ്പ് ഇന്ന് (28.07. 2023 വെള്ളി) കാലത്തു 10.15 നു എറണാകുളം മാരിയറ്റ് ഹോട്ടലിൽ ശ്രീ. മമ്മൂട്ടി ഭദ്രദീപം കൊളുത്തിക്കൊണ്ട് ആരംഭിച്ചു.  അമ്മയിലെ 120 ൽ പരം അംഗങ്ങളാണ് ഈ ഷോയിൽ പങ്കെടുക്കുന്നത്.  ചടങ്ങിൽ ട്രഷറർ സിദ്ധിഖ് 
സ്വാഗതപ്രസ്സംഗം നടത്തുകയും ജനറൽ സെക്രട്ടറി ഇടവേള ബാബു, ജഗദീഷ് എന്നിവർ സംസാരിക്കുകയും ലാൽ, ബാബുരാജ്, മഞ്ജു പിള്ള, രചന നാരായണൻ കുട്ടി, ടിനി ടോം. എം എം ടീവീ പ്രോഗ്രാം ഹെഡ് ജൂഡ് അട്ടിപ്പേറ്റി, പ്രോഗ്രാം ഡെപ്യൂട്ടി ഹെഡ് സതീഷ് എന്നിവർ വേദിയിൽ ഉണ്ടായിരുന്നു. 

ഓണത്തിനോടനുബദ്ധമായി ആഗസ്റ് മാസം ശനി, ഞായർ വൈകീട്ടായിരിക്കും മഴവിൽ മനോരമയിൽ ഈ ഷോ സംപ്രേക്ഷണം ചെയ്യുന്നത്.  ഇടവേള ബാബു ആണ് ഷോ സംവിധാനം ചെയുന്നത്.


LATEST VIDEOS

Top News