NEWS

തെന്നിന്ത്യൻ സിനിമയിലേക്ക് അമ്രിൻ

News

സംവിധായകൻ രാജ്കുമാർ സന്തോഷിയിലൂടെ ബാഡ് ബോയ് മാസങ്ങൾക്കുമുമ്പ് തിയേറ്ററുകളിൽ റിലീസ്  ചെയ്തപ്പോൾ മികച്ച പ്രകടനം കാഴ്ച വച്ച് പ്രേക്ഷകശ്രദ്ധ ആർജ്ജിച്ചത് ചിത്രത്തിലെ മുൻനിര നടിയായ അമ്രിൻ ആണ്.  വർഷത്തെ പ്രധാന വേഷത്തിലെ മികച്ച വനിതാനടിക്കുള്ള മിഡ്-ഡേ ഐക്കണിക് ഷോബിസ് അവാർഡും അടുത്തിടെ അമ്രിന് ലഭിച്ചു. സ്വാഭാവികവും അഭിമാനകരവുമായ ഈ അവാർഡ് ലഭിച്ചശേഷം അമ്രിന്റെ കലാജീവിതത്തിൽ പുതിയൊരു അദ്ധ്യായം കൂടി തുറക്കുകയാണ്. അതും അഭിനയരംഗത്തെത്തി ഏതാനും മാസങ്ങൾക്കുള്ളിൽ. ബോളിവുഡ്ഡിൽ മാത്രമല്ല, തെന്നിന്ത്യൻ ചലച്ചിത്രമേഖലയിലും തന്റേതായ വ്യക്തിമുദ്ര കാഴ്ച വയ്ക്കാനുള്ള ഭാഗ്യമാണ് അമ്രിന് കൈവന്നിരിക്കുന്നത്. ബോളിവുഡും തെന്നിന്ത്യൻ സിനിമാലോകവും അമ്രിന്റെ അതിഗംഭീരമായ അഭിനയപ്രതിഭയെ ശ്രദ്ധിക്കുന്നുവെന്നതിന്റെ ഫലമിട്ടാണ് തെന്നിന്ത്യൻ ചലച്ചിത്ര രംഗത്തെ നാല് പ്രശസ്ത പ്രൊഡക്ഷൻ കമ്പനികൾ പുതിയ ചിത്രങ്ങൾക്കായി കരാർ വെച്ചത്. ഗ്രീൻ സ്റ്റുഡിയോ, പ്രിൻസ് പിക്‌ച്ചേഴ്‌സ്, എസ്.വി.സി.സി, സരസ്വതി ഫിലിം ഡിവിഷൻ  തുടങ്ങിയ വലിയ ദക്ഷിണേന്ത്യൻ ബാനറുകൾ തങ്ങളുടെ വരാനിരിക്കുന്ന ബിഗ് ബജറ്റ് സിനിമകൾക്കായി അമ്രിനുമായി കരാർ ഒപ്പിടുകയും ചെയ്തു. വലിയ താരങ്ങളുള്ള വലിയ സിനിമകൾ നിർമ്മിക്കുന്നതിൽ പേരുകേട്ട സ്റ്റുഡിയോ ഗ്രീൻ നിലവിൽ സൂര്യ 42 എന്ന പേരിൽ ഒരു വലിയ കന്നട ചിത്രം നിർമ്മിക്കുന്നുണ്ട്. അതിൽ സൂര്യ നായകനാകുന്നു. പ്രിൻസ് പിക്‌ച്ചേഴ്‌സ് അടുത്തിടെ ബ്ലോക്ക് ബസ്റ്റർ ചിത്രമായ സർദാറിനുശേഷം അദ്ദേഹത്തിന്റെ ബാനറിൽ നിർമ്മാതാവ് ലക്ഷ്മൺ ഇപ്പോൾ സർദാർ 2 വിന്റെ ചിത്രീകരണത്തിന്റെ ഒരുക്കത്തിലാണ്. നിരവധി ഹിറ്റ് സിനിമകൾ നിർമ്മിച്ചിട്ടുള്ള എസ്.വി.സി.സിയുടെ ബാനറിൽ ബാപിയും പ്രസാദും ഒരുക്കുന്ന ചിത്രങ്ങളിലും ടാഗോർ മധുവിന്റെ സരസ്വതി ഫിലിം ഡിവിഷന്റെ ഒരു സിനിമയിലും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കാൻ അമ്രിന് ഒപ്പിട്ടു.

പേരുകേട്ട ദക്ഷിണേന്ത്യൻ ബാനറുകളുടെ പുതിയ ചിത്രങ്ങളിൽ ഭാഗമായതിൽ അമ്രിൻ സന്തുഷ്ടയാണ്. ദക്ഷിണേന്ത്യയിൽ നിന്നുള്ള ഈ വലിയ ബാനറുകൾ എന്നെ സമീപിക്കുകയും ഒപ്പിടുകയും ചെയ്തതിൽ എനിക്ക് സന്തോഷമുണ്ട്. അവർ ബിഗ് ബജറ്റ് സിനിമകൾ നിർമ്മിക്കുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. ഏതു ഭാഷയിലും അഭിനയിക്കാൻ ഞാൻ തയ്യാറാണ്. ഈ സിനിമകളിൽ ചിലത് പാൻ- ഇന്ത്യ തലത്തിൽ റിലീസ് ചെയ്യും. സന്തോഷത്തോടെ അമ്രിൻ പറഞ്ഞു. ബോളിവുഡിലെ തന്റെ അടുത്ത പ്രോജക്ടിനെക്കുറിച്ച് അമ്രിൻ പറഞ്ഞത് ഇപ്രകാരമാണ്. ഞാൻ ഇവിടെ രണ്ട് സംവിധായകരുമായും നിർമ്മാതാക്കളുമായും ചർച്ചയിലാണ്. കാര്യങ്ങൾ യാഥാർത്ഥ്യമാകുന്ന മുറയ്ക്ക്, പ്രോജക്ടുകൾ ഉചിതമായ സമയത്ത് നിർമ്മാതാക്കൾ പ്രഖ്യാപിക്കും. ഇപ്പോൾ,  വിശാൽ റാണയ്‌ക്കൊപ്പം  ഒരു ഹിന്ദി പ്രോജക്ടുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളിൽ നിർമ്മാതാക്കൾ തന്നിൽ ഇത്രയധികം വിശ്വാസം പ്രകടിപ്പിക്കാൻ തുടങ്ങിയതിൽ താൻ നന്ദിയുള്ളവളാണെന്ന് അമ്രിൻ പറയുന്നു.

എ.എസ്. ദിനേശ്‌


LATEST VIDEOS

Top News