NEWS

"കഥാപാത്രത്തിന് വേണ്ടി ലുക്ക് മാറ്റി, മെലിഞ്ഞു, കമന്റുകൾ എന്നെ വേദനിപ്പിച്ചു"

News

സൗന്ദര്യത്തിന്റെ ആദർശങ്ങൾക്ക് വിരുദ്ധമായി ഒരു സ്ത്രീയുടെ രൂപം മാറിയാൽ അവരെ ട്രോളാൻ എല്ലാവർക്കും അവകാശമുണ്ടെന്ന് പലരും കരുതുന്നു

ബ്രിട്ടീഷ് മോഡലും നടിയുമായ എമി ജാക്‌സന്റെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ വ്യാപകമായിരുന്നു. 'ഓപ്പൺഹൈമർ' ചിത്രത്തിലെ താരം സിലിയൻ മർഫിയോട് ആമിയുടെ ലുക്കിനെ പലരും താരതമ്യം ചെയ്തു. എന്നാൽ തന്റെ രൂപത്തെ കുറിച്ചുള്ള മോശം കമന്റുകൾ തന്നെ വേദനിപ്പിച്ചെന്ന് എമി വ്യക്തമാക്കുന്നു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് എമി ജാക്‌സൺ ഇക്കാര്യം വ്യക്തമാക്കിയത്.

"ഞാൻ ഒരു നടിയാണ്, എന്റെ ജോലി ഞാൻ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. കഴിഞ്ഞ ഒരു മാസമായി ഞാൻ യുകെയിൽ ഒരു പുതിയ പ്രൊജക്‌റ്റിലാണ്. എന്റെ കഥാപാത്രത്തിന് വേണ്ടി ലുക്ക് മാറ്റി. കഥാപാത്രത്തിന് വേണ്ടി മെലിയേണ്ടി വന്നു.

"എന്റെ കൂടെ വർക്ക് ചെയ്തിട്ടുള്ള പല അഭിനേതാക്കളും സിനിമയ്ക്ക് വേണ്ടി മാറ്റം വരുത്തിയിട്ടുണ്ട്. അവർക്ക് അഭിനന്ദനങ്ങൾ ലഭിച്ചു. എന്നാൽ ഒരു നടി അങ്ങനെ ചെയ്യുമ്പോൾ ആളുകൾ വിമർശിക്കുന്നു. സൗന്ദര്യത്തിന്റെ ആദർശങ്ങൾക്ക് വിരുദ്ധമായി ഒരു സ്ത്രീയുടെ രൂപം മാറിയാൽ അവരെ ട്രോളാൻ എല്ലാവർക്കും അവകാശമുണ്ടെന്ന് പലരും കരുതുന്നു." എമി ജാക്സൺ വ്യക്തമാക്കി.


LATEST VIDEOS

Top News