പതിനെട്ടാം പടിയിലൂടെ അഭിനയത്തുടക്കം കുറിച്ച അനഘ അശോക് ജാക്‌സൺ ബസാർ യൂത്തിലൂടെ നായികാമുഖമായി തന്റെ സിനിമാ യാത്ര തുടരുന്നു.
ചെറുപ്പം മുതൽ എല്ലാ കാര്യങ്ങളിലും കുറച്ചു കൗതുകമുളള കുട്ടിയായിരുന്നു. സിനിമ എന്തോ ഒരു മാജിക്കാണെന്ന ഒരു ഫീൽ തോന്നി തുടങ്ങിയ സമയം മുതലാണ് സിനിമയിൽ അഭിനയിക്കണമെന്ന മോഹം വന്നു തുടങ്ങിയത്.ഞാൻ വളരുന്നതിനൊപ്പം അതും അങ്ങ് വളർന്നു. പ്ലസ് ടു പഠനകാലത്ത് മമ്മുക്ക നായകനായി എത്തിയ മാസ്റ്റർ പീസിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചു. ചെറിയ പാസ്സിംഗ് ഷോർട്ടിൽ മാത്രമാണ് മുഖം വന്നതെങ്കിലും അന്നെനിക്ക് ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാവുന്നതിലും അപുറമായിരുന്നു. പിന്നീട് പതിനെട്ടാംപടി സംഭവിച്ചു. അങ്ങനെ തുടങ്ങിയ ആ യാത്ര ജാക്‌സൺ ബസാർ യൂത്തിൽ എത്തി നിൽക്കുന്നു. ചെയ്യുന്ന കഥാപാത്രങ്ങളിൽ അധികവും ഗൗരവമേറിയതാണെങ്കിലും അനഘ ഫുൾ ടൈം ചില്ലാണ്. തന്റെ കരിയറിൽ ഇനിയും ഒരുപാട് എക്‌സ്‌പ്ലോർ ചെയ്യാനുണ്ടെന്ന് അനഘ പറയുന്നു.