അനശ്വരയുമായാണ് കൂടുതല്‍ കോമ്പിനേഷന്‍ സീന്‍. മലയാളത്തിലെ ഇപ്പോഴത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു അഭിനേത്രി. പുതുമുഖമായ എന്നോടെല്ലാമുള്ള ആറ്റിറ്റ്യൂഡ് എങ്ങനെയായിരിക്കുമെന്ന ടെന്‍ഷന്‍ ഉണ്ടായിരുന്നു. അത് പേടിച്ചു ആദ്യദിവസം സെറ്റില്‍ ഇരിക്കുമ്പോഴാണ് ബാക്കില്‍ നിന്നൊരാള്‍ തട്ടി വിളിച്ചു 'ഹലോ ബഡ്ഡി' എന്ന് വിളിക്കുന്നു. അത് ശരിക്കും ഞെട്ടിച്ചു. പിന്നീടങ്ങോട്ട് ഞങ്ങള്‍ നല്ല സുഹൃത്തുക്കളായ. ക്ലാസില്‍ ഏറ്റവും ബാക്ക് ബെഞ്ചില്‍ ഇരിക്കുന്ന ബെസ്റ്റ് ഫ്രണ്ട്സ് ഉണ്ടാവില്ലേ. അങ്ങനെയൊരു വൈബ് ആണ് എനിക്ക് അനശ്വരയോട് തോന്നിയത്. അത്രയും ബോണ്ട് വന്നതുകൊണ്ടായിരിക്കണം ഞങ്ങളുടെ കെമിസ്ട്രി ഇത്രയധികം ക്ലിക്കായത്. ഓരോ സീനിന് മുമ്പും നമുക്ക് ഇങ്ങനെ ചെയ്യാം ഡാ എന്നുപറഞ്ഞു അനശ്വര സപ്പോര്‍ട്ട് ചെയ്തു.
അലക്സാണ്ടര്‍ ഒരു ഉത്തരവാദിത്തമാണ്
അലക്സാണ്ടറെ ഇത്രമാത്രം പ്രേക്ഷകര്‍ സ്വീകരിച്ചു. ഇനി ഒരു പ്രോജക്ട് തെരഞ്ഞെടുക്കുമ്പോള്‍ അലക്സാണ്ടറിനെക്കാള്‍ മികച്ച വേഷം തെരഞ്ഞെടുക്കണം. നമ്മളില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കും. ഒരുപാട് നല്ല കഥാപാത്രങ്ങളും ഒപ്പം ഒരുപാട് നല്ല സിനിമകളുടെയും ഭാഗമാവണം.