NEWS

സൂര്യയുടെ 46-ാമത്തെ ചിത്രത്തിൽ അനില്‍കപൂറും

News

 

'റെട്രോ' എന്ന ചിത്രത്തിന് ശേഷം സൂര്യ നായകനായി എത്തുന്ന ചിത്രം ആർ.ജെ.ബാലാജി സംവിധാനം ചെയ്യുന്ന 'കറുപ്പ്' ആണ്. സൂര്യക്കൊപ്പം തൃഷ, സ്വാസിക, ശിവത, 'നട്ടി' നടരാജ്, യോഗി ബാബു എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം ദീപാവലിക്ക് പ്രദർശനത്തിനെത്തുമെന്നാണ്  പുതിയ റിപ്പോർട്ട്. 

ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞതിനെ തുടർന്ന് സൂര്യ, തെലുങ്ക് സംവിധായകനായ വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന തന്റെ 46-ാമത്തെ ചിത്രത്തിലാണ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തമിഴ്, തെലുങ്ക് എന്നീ രണ്ട് ഭാഷകളിലായി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മലയാള നടി മമിത ബൈജുവാണ് സൂര്യയുടെ ജോഡിയായി അഭിനയിക്കുന്നത്.   ഇവർക്കൊപ്പം രാധിക ശരത്കുമാറും, ബോളിവുഡ് നടി രവീണ ടണ്ടനും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. 

ഈ സാഹചര്യത്തിലാണ് ഈ സിനിമയിൽ മറ്റൊരു ബോളിവുഡ് താരമായ അനിൽകപൂറും ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നു എന്നുള്ള വാർത്ത പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിന്റെ ഫ്ലാഷ് ബാക്കിൽ വരുന്ന ഒരു പ്രധാന  കഥാപാത്രമാണത്രെ അനിൽ കപൂർ അവതരിപ്പിക്കാനിരിക്കുന്നത്. അനിൽകപൂർ അടുത്ത് തന്നെ ഇതിന്റെ ഷൂട്ടിങ്ങിൽ ജോയിൻ ചെയ്യമെന്നും പറയപ്പെടുന്നുണ്ട്. 

ധനുഷ് നായകനായ 'വാത്തി', ദുൽഖർ സൽമാൻ നായകനായ  'ലക്കി ഭാസ്കർ' തുടങ്ങി പല വ്യത്യസ്തത സിനിമകൾ സംവിധാനം ചെയ്ത വെങ്കി അറ്റ്ലൂരിയും, സൂര്യയും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രം വളരെ പ്രതീക്ഷയോടെയാണ് ഒരുങ്ങി വരുന്നത്.


LATEST VIDEOS

Latest