NEWS

കോപ്പിയടി വിവാദത്തിൽ അകപ്പെട്ട അനിരുദ്ധ്

News

തമിഴിലെ ഇപ്പോഴത്തെ മോസ്റ്റ് വാണ്ടഡ് സംഗീത സംവിധായകനായ അനിരുദ്ധ് കോപ്പിയടി വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ്. ഇദ്ദേഹത്തിൻ്റെ സംഗീതത്തിൽ രജനികാന്ത് നായകനായ 'വേട്ടൈയ്യൻ' എന്ന ചിത്രത്തിലെ 'മനസിലയോ' എന്ന ഗാനം പുറത്തുവന്നു വൈറലായി കൊണ്ടിയിരിക്കുകയാണ്. അതുപോലെ അനിരുദ്ധ് സംഗീതം നൽകിയ, ജൂനിയർ എൻ.ടി.ആർ. നായകാനായ തെലുങ്ക് ചിത്രമായ 'ദേവര'യിലെ 'ദാവൂതി...' എന്ന ഗാനവും പുറത്തുവന്നു വൈറലായി കൊണ്ടിരിക്കുകയാണ്. എന്നാൽ ഈ രണ്ടു ഗാനങ്ങളും കോപ്പിയടിയാണെന്നാണ് ആരാധകരുടെ വാദം. ഇതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ ആരാധകർ അനിരുദ്ധിനെ ട്രോൾ ചെയ്തും വരികയാണ്. രജനികാന്തും, മഞ്ജു വാരിയരും ഒന്നിച്ചു നൃത്തം ചെയ്തിരിക്കുന്ന 'വേട്ടൈയ്യൻ' എന്ന ചിത്രത്തിലെ 'മനസ്സിലയോ...' എന്ന് തുടങ്ങുന്ന ഗാനം, 'അജഗജാന്തരം' എന്ന മലയാള ചിത്രത്തിലെ 'ഒള്ളുള്ളേരു...' എന്ന ഗാനത്തിൻ്റെ കോപ്പിയാണെന്നാണ് അനിരുദ്ധിനെ ട്രോളികൊണ്ടിരിക്കുന്നത്. അതുപോലെ 'ദേവര'യിലെ ആദ്യ സിംഗിളായ 'പിയർ...' എന്ന് തുടങ്ങുന്ന ഗാനം വിജയ്‌യുടെ 'ലിയോ' എന്ന ചിത്രത്തിലെ 'പദാസ്' എന്ന ഗാനത്തിൻ്റെ റീമേക്കാണെന്നാണ് മറ്റൊരു വാദം. ഇതിന് മുൻപും കോപ്പിയടി വിവാദത്തിൽ അനിരുദ്ധ് അകപ്പെട്ടിട്ടുണ്ടെങ്കിലും ഒരേ സമയത്തു പുറത്തുവന്ന ഈ രണ്ടു ഗാനങ്ങൾ സംബന്ധപ്പെട്ടു ഇപ്പോൾ വന്നു കൊണ്ടിരിക്കുന്ന വാദങ്ങൾ, ട്രോളുകൾ എന്നിവ അനിരുദ്ധിനെ അപ്സെറ്റാക്കിയിരിക്കുകയാണ്.


LATEST VIDEOS

Top News