'കെ.ജി.എഫ്.' ഫെയിം യാഷ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് 'ടോക്സിക്'. ഈ ചിത്രം സംവിധാനം ചെയ്യുന്നത് മലയാളി സംവിധായികയായ ഗീതു മോഹൻദാസാണ്.
കെ.വി.എൻ. പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ യാഷിനൊപ്പം നയൻതാര, , കിയാര അദ്വാനി, ഹുമ ഖുറേഷി തുടങ്ങി ഒരുപാട് മുൻനിര താരങ്ങൾ അണിനിരക്കുന്നുണ്ട്. കന്നഡ, ഇംഗ്ലീഷ് എന്നീ രണ്ട് ഭാഷകളിലൊരുങ്ങി പിന്നീട് മറ്റ് ഭാഷകളിലേക്കും ഡബ്ബ് ചെയ്ത് ഒരു പാൻ ഇന്ത്യൻ ചിത്രമായി റിലീസാകാനിരിക്കുന്ന ഈ ചിത്രം 2026 മാർച്ച് 19-ന് പ്രദർശനത്തിനെത്തുമെന്നാണ് റിപ്പോർട്ട്.
എന്നാൽ ഈ ചിത്രത്തിന് ആരാണ് സംഗീതം നൽകുന്നത് എന്നുള്ള വിവരം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഈ ചിത്രത്തിന് സംഗീതം നൽകുന്നത് അനിരുദ്ധാണ് എന്നുള്ള വാർത്ത പുറത്തുവന്നിരിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകൾക്ക് സംഗീതം നൽകിയിട്ടുള്ള അനിരുദ്ധ് ഇതുവരെ കന്നഡ സിനമക്ക് സംഗീതം നൽകിയിട്ടില്. അതിനാൽ ഈ ചിത്രം മുഖേന കന്നഡ ചലച്ചിത്രമേഖലയിലും തന്റെ വ്യക്തിമുദ്ര പതിപ്പിക്കാനിരിക്കുകയാണ് അനിരുദ്ധ്.