ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ സംഗീതസംവിധായകരിൽ ഒരാളാണ് അനിരുദ്ധ് രവിചന്ദർ. '3' എന്ന ധനുഷ് ചിത്രത്തിലൂടെ അരങ്ങേറ്റംകുറിച്ച അനിരുദ്ധ് ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സംഗീത സംവിധായകരില്‍ ഒരാളാണ്. ജവാന്‍ എന്ന ഷാരൂഖ് ചിത്രത്തിന് വേണ്ടി അനിരുദ്ധ് വാങ്ങിയ പ്രതിഫല തുക കേട്ട് തമിഴ് ഇന്‍റസ്ട്രി ഒന്നടങ്കം തന്നെ ഞെട്ടിയിരിക്കുകയാണ്. 10 കോടി രൂപയാണ് ജവാന് വേണ്ടി അനിരുദ്ധ് വാങ്ങിയ പ്രതിഫലം. ജവാനിലൂടെ തന്‍റെ ആദ്യ ബോളിവുഡ് അരങ്ങേറ്റത്തില്‍ തന്നെയാണ് അനിരുദ്ധ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇതോട്കൂടി പ്രതിഫലത്തില്‍ എ.ആര്‍ രഹ്മാനേയും കീരവാണിയുടേയും ഒപ്പമെത്തിയിരിക്കുകയാണ് അനിരുദ്ധ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഹിറ്റ് ചാര്‍ട്ട് നോക്കിയാല്‍ ഓരോ വര്‍ഷവും ഏറ്റവും സൂപ്പര്‍ ഹിട്ടായിട്ടുള്ള ആദ്യ പത്ത് ഗാനങ്ങളില്‍ 5 ഉം അനിരുദ്ധ് സംഗീതം നിര്‍വ്വഹിച്ചവയായിരിക്കും. ആറ്റ്‌ലി സംവിധാനം നിര്‍വഹിക്കുന്ന ജവാനില്‍ ഷാരൂഖ് ഖാൻ, നയൻതാര, വിജയ് സേതുപതി, പ്രിയാ മണി, സന്യ മൽഹോത്ര എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെപ്തംബർ 7 ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും.