തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നടിമാരിൽ ഒരാളാണ് അഞ്ജലി. ഒരുപാട് തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള അഞ്ജലി, 'പയ്യൻസ്', 'റോസാപ്പൂ', 'ഇരട്ട' എന്നീ മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ശങ്കർ, രാംശരൺ കൂട്ടുകെട്ടിൽ ഒരുങ്ങി വരുന്ന 'Game Changer' എന്ന ബ്രമ്മാണ്ട ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന അഞ്ജലി, അടുത്തിടെ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ 'ഗ്യാങ്‌സ് ഓഫ് ഗോദാവരി' എന്ന ചിത്രത്തിൽ അഭിസാരികയായി അഭിനയിച്ചിരുന്നു. ഇതിൽ അഞ്ജലിയുടെ പ്രകടനം ആരാധകരുടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് ഇപ്പോൾ ഒരു വെബ് സീരീസിലും അഞ്ജലി അഭിസാരികയായി അഭിനയിച്ചിട്ടുണ്ട് എന്നുള്ള വിവരം ലഭിച്ചിട്ടുണ്ട്. 'ബഹിഷ്കാരണ' എന്ന പേരിൽ ഒരുങ്ങിയിരിക്കുന്ന വെബ് സീരീസിലാണ് അഞ്ജലി വീണ്ടും അഭിസാരികയായി അഭിനയിച്ചിരിക്കുന്നത്. ഈ മാസം 19 മുതൽ ഈ വെബ് സീരീസ് പുറത്തുവരാനിരിക്കുകയാണ്. ഗ്രാമത്തിൽ നടക്കുന്ന ഒരു പ്രതികാര കഥയുടെ പശ്ചാത്തലത്തിലാണ് ഈ പരമ്പര ഒരുങ്ങിയിരിക്കുന്നത്. മുകേഷ് ബ്രജ സംവിധാനം ചെയ്തിരിക്കുന്ന ഈ പരമ്പരയിൽ പുഷ്പ എന്ന കഥാപാത്രത്തെയാണ് അഞ്ജലി അവതരിപ്പിക്കുന്നത്. സമൂഹത്തിലെ ഉയർച്ച താഴ്ചകളെ അഭിമുഖീകരിച്ച് നിരപരാധിത്വത്തിൽ നിന്ന് വിിലമതിക്കാനാകാത്തവളിലേക്ക് പോകുന്ന ഒരു പെൺകുട്ടിയുടെ യാത്രയാണത്രെ ഈ പരമ്പര!