NEWS

ആഞ്ജനേയ ഗായത്രിമന്ത്രത്തിന്‍റെ മഹിമ

News

 നമ്മുടെ ആഗ്രഹങ്ങളും പ്രാര്‍ത്ഥനകളും നിറവേറാന്‍ ആഞ്ജനേയനെ മനസ്സില്‍ ധ്യാനിച്ച് നിത്യവും 108 തവണ ഈ ആഞ്ജനേയ മന്ത്രം ജപിച്ച് പ്രാര്‍ത്ഥിച്ചുപോന്നാല്‍ നല്ല ഫലം കിട്ടുമെന്ന് മാത്രമല്ല, ഗ്രഹദോഷങ്ങളില്‍ നിന്നുപോലും മുക്തി ലഭിക്കുന്നു. പ്രത്യേകിച്ച് ശനിദോഷമുള്ളവര്‍ക്ക് നല്ല ഗുണഫലങ്ങള്‍ ലഭിക്കുന്നു.

 

രാമദൂതനായ ഹനുമാന്‍, വായുപുത്രന്‍, മാരുതി, കേസരിപുത്രന്‍, സുന്ദരന്‍, ആഞ്ജനേയന്‍ എന്നിങ്ങനെ ഒട്ടനവധി പേരുകളുമുണ്ട്. രാമായണത്തില്‍ സ്തുത്യര്‍ഹമായ പ്രത്യേക പങ്കുവഹിച്ച ആളാണ് ഹനുമാന്‍. പല സാഹസങ്ങള്‍ ചെയ്തുകാണിച്ചയാള്‍. സീതയെ കണ്ടുപിടിക്കുവാന്‍ വേണ്ടി കടല്‍താണ്ടി, വാലിയില്‍നിന്നും സുഗ്രീവനെ രക്ഷിച്ചു. രാവണപുത്രന്മാരെ വധിച്ചു. ലങ്കയെ അഗ്നിക്കിരയാക്കി.

ഇങ്ങനെ ഒട്ടനവധി വീരശൂരപരാക്രമങ്ങള്‍ നടത്തി. രാമന്‍ കൊടുത്തയച്ച മുദ്രമോതിരം സീതയേയും സീത കൊടുത്തയച്ച ചൂടാമണി ശ്രീരാമനെയും ഏല്‍പ്പിച്ച് ഇരുവരുടേയും മുഖങ്ങളില്‍ ആനന്ദം വിരിയിച്ചു ആഞ്ജനേയന്‍. വേഗതയുടെ കാലത്തില്‍ പിതാവ് വായുവിന് തുല്യനായ ഹനുമാന്‍, ബുദ്ധികൂര്‍മ്മത, ധൈര്യം, പരാക്രമം, ശക്തി, തേജസ് എന്നിവയാല്‍ രാമന് സമമായവന്‍. ഇന്ദ്രജിത്ത് തൊടുത്ത നാഗബാണമേറ്റ് ബോധം കെട്ട് വീണ ലക്ഷ്മണനെ രക്ഷിക്കാനായി സഞ്ജീവി മലയെ പിഴുതെടുത്ത് തന്‍റെ ഉള്ളംകയ്യില്‍ വെച്ച് കൊണ്ടുവന്നു. മഹാഭാരതയുദ്ധത്തില്‍ അര്‍ജ്ജുനന്‍റെ രഥത്തിലെ കൊടിയില്‍ കുടികൊണ്ട് വിജയത്തിന് തുണയേകി.

ആഞ്ജനേയന്‍റെ വിശ്വരൂപം സീതയ്ക്ക് ആനന്ദമേകി. അതേ വിശ്വരൂപം ഭീമന് ഭയമേകി.
സാധാരണയായി പലയിടങ്ങളിലും ഹനുമാന്‍ തന്‍റെ ഇടതുകൈകൊണ്ട് സഞ്ജീവിമലയേയും വലതുകൈകൊണ്ട് ഗദയും താങ്ങി, അരയില്‍ ചുവന്ന ആട ഉടുത്ത്, മാറില്‍ മണിമാല ധരിച്ച് ഹൃദയത്തില്‍ ശ്രീരാമശരണങ്ങളേയും വാക്കില്‍ ശ്രീരാമനാമത്തേയും ധരിച്ചുകൊണ്ട് ഭക്തരുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിച്ചു നല്‍കുന്ന രൂപത്തില്‍ കാണപ്പെടുന്നു. നമ്മുടെ ആഗ്രഹങ്ങളും പ്രാര്‍ത്ഥനകളും നിറവേറാന്‍ ആഞ്ജനേയനെ മനസ്സില്‍ ധ്യാനിച്ച് നിത്യവും 108 തവണ ആഞ്ജനേയ മന്ത്രം ജപിച്ച് പ്രാര്‍ത്ഥിച്ചുപോന്നാല്‍ നല്ല ഫലം കിട്ടുമെന്ന് മാത്രമല്ല, ഗ്രഹദോഷങ്ങളില്‍ നിന്നുപോലും മുക്തി ലഭിക്കുന്നു. പ്രത്യേകിച്ച് ശനിദോഷമുള്ളവര്‍ക്ക് നല്ല ഗുണഫലങ്ങള്‍ ലഭിക്കുന്നു.

 

ആഞ്ജനേയ ഗായത്രി മന്ത്രം:


'ഓം ആഞ്ജനേയായ വിദ്മഹേ
വായുപുത്രായ ധീമഹി
തന്നോ ഹനുമാന്‍ പ്രചോദയാത്.'

ഈ ഗായത്രി മന്ത്രം ജപിച്ചുപോന്നാല്‍ ദമ്പതിമാര്‍ക്കിടയില്‍ ഐക്യം വര്‍ദ്ധിക്കുകയും, കാര്യവിജയം, ശത്രുനാശം, ദുഃഖവിമുക്തി എന്നിങ്ങനെയും ഫലങ്ങളുണ്ട്.


LATEST VIDEOS

Top News