NEWS

തമിഴിലെ ഹാസ്യനടൻ സൂരിക്കൊപ്പം അന്നാബെൻ

News

തമിഴ് സിനിമയിലെ പ്രശസ്ത കോമഡി താരമാണ് സൂരി. ചില ചിത്രങ്ങളിൽ ഗുണചിത്ര കഥാപാത്രങ്ങളിലും അഭിനയിച്ചിട്ടുള്ള സൂരി, നായകനായി അഭിനയിച്ചിട്ടുള്ള ചിത്രമാണ് 'വിടുതലൈ'. വെട്രിമാരൻ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ വിജയ് സേതുപതിയും മറ്റൊരു നായകനായി എത്തുന്നുണ്ട്. ചിത്രീകരണം കഴിഞ്ഞു പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നു വരുന്ന ഈ സിനിമ അടുത്തുതന്നെ റിലീകാനിരിക്കുകയാണ്. ഈ സിനിമയെ തുടർന്ന് സൂരി മറ്റൊരു ചിത്രത്തിലും നായകനായി അഭിനയിക്കുന്നുണ്ട്. നയൻതാരയും, വിഘ്‌നേഷ് ശിവനും ചേർന്ന് നിർമ്മിച്ചു, പ്രേക്ഷക പ്രശംസ നേടിയ 'കൂഴാങ്കൽ' എന്ന സിനിമ സംവിധാനം ചെയ്ത വിനോദ് രാജ് അടുത്ത് സംവിധാനം ചെയ്യുന്ന  ചിത്രത്തിലാണ് നടൻ സൂരിയുടെ അടുത്ത നായക പ്രവേശം. ഇനിയും പേരിടാത്ത ഈ ചിത്രത്തിന്റെ ചിത്രീകരണം മധുര ജില്ലയുടെ പരിസര പ്രദേശങ്ങളിലായിട്ടാണ് നടന്നിരിക്കുന്നത്. ഈ ചിത്രത്തിൽ മലയാളി താരം അന്ന ബെന്നാണ് സൂരിക്കൊപ്പം നായകിയായി അഭിനയിക്കുന്നത്. മലയാളത്തിൽ ശ്രദ്ധ നേടിയ ഒരു പിടി ചിത്രങ്ങളിൽ വ്യത്യസ്ത കഥാപാത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള അന്നാ ബെൻ അഭിനയിക്കുന്ന ആദ്യത്തെ തമിഴ് സിനിമയാണ് ഇത്.

                                                                   

 


LATEST VIDEOS

Exclusive