NEWS

വിശാൽ, ഹരി കൂട്ടുകെട്ടിൽ വീണ്ടും ഒരു ചിത്രം...

News

തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ വിശാൽ നായകനായ 'താമിരഭരണി', 'പൂജൈ' എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത സംവിധായകനാണ് ഹരി. വിക്രം, ധനുഷ്, സൂര്യ, സിമ്പു, അരുൺ വിജയ്‌ തുടങ്ങിയ ഹീറോക്കളെയും നായകനാക്കി ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ഹരി ഇപ്പോൾ വീണ്ടും വിശാലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്തു കൊണ്ടിരിക്കുകയാണ്. ഇനിയും പേരിടാത്ത ഈ ചിത്രത്തിന്റെ ചിത്രീകരണം ഇപ്പാൾ തൂത്തുക്കുടിയിൽ നടന്നുവരികയാണ്. ഈ ചിത്രത്തിൽ വിശാലിനോടൊപ്പം നായകിയായി അഭിനയിക്കുന്നത് പ്രിയഭവാനി ശങ്കറാണ്.ഇവരോടൊപ്പം  തമിഴ് സിനിമയിലെ പ്രശസ്ത സംവിധായകന്മാരും, നടന്മാരുമായ ഗൗതം വാസുദേവ് മേനോൻ, സമുദ്രക്കനി എന്നിവരും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിൽ അഭിനിയിക്കുന്നുണ്ട്. 'വിശാൽ-34' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് 'സീ സ്റ്റുഡിയോ' സൗത്തും,  സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ച് ഫിലിംസും ചേർന്നാണ്. 'അരുവാ',  'വേൽ'   'സാമി', 'സിംഗം' തുടങ്ങി ഹരി സംവിധാനം ചെയ്ത മിക്ക ചിത്രങ്ങളും ബോക്സ് ഓഫീസിൽ നല്ല കളക്ഷൻ നേടിയ ചിത്രങ്ങളാണ്.  അതിനാൽ സംവിധായകൻ ഹരിയെ നിർമ്മാതാക്കളുടെ പ്രിയപ്പെട്ട സംവിധായകൻ എന്ന് വിശേഷിപ്പിക്കാറുണ്ട്. കുടുംബ കഥയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ആക്ഷൻ ചിത്രമായിട്ടാണത്രെ ഈ ചിത്രം ഒരുങ്ങുന്നത്.


LATEST VIDEOS

Top News