ലോകേഷ് കനകരാജ്, രജനികാന്ത് കൂട്ടുകെട്ടിൽ ഒരുങ്ങിവരുന്ന ചിത്രമാണ് 'കൂലി'. അടുത്ത് തന്നെ റിലീസാകാനിരിക്കുന്ന 'വേട്ടൈയ്യൻ' എന്ന ചിത്രത്തിന് ശേഷം രജനികാന്ത് അഭിനയിക്കുന്ന ഈ ചിത്രത്തിന് അനിരുദ്ധ് ആണ് സംഗീതം ഒരുക്കുന്നത്. 'മാനഗരം', 'കൈതി', 'മാസ്റ്റർ', 'വിക്രം', 'ലിയോ'എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ലോഗേഷ് കനകരാജ്, രജനികാന്തിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഈ ചിത്രം കോളിവുഡിൽ വൻ പ്രതീക്ഷയോടെയാണ് ഒരുങ്ങി വരുന്നത്. ഈ ചിത്രത്തിൽ രജിനിക്കൊപ്പം സത്യരാജ്, ശ്രുതിഹാസൻ എന്നിവർ അഭിനയിച്ചു വരുന്ന സാഹചര്യത്തിൽ കന്നഡ സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ ഉപേന്ദ്രയും ജോയിൻ ചെയ്തിരിക്കുന്നു എന്ന വാർത്ത ഇന്നലെ നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ചിത്രം കുറിച്ച് മറ്റൊരു പ്രത്യേക വാർത്ത ലഭിച്ചിരിക്കുന്നത്. ഉപേന്ദ്രയെ തുടർന്ന് കന്നഡ സിനിമയിലെ പ്രശസ്ത നടിയായ രചിത റാമും ഈ ചിത്രത്തിൽ അഭിനയിക്കാൻ കരാറിൽ ഒപ്പു വെച്ച് എന്നതാണ് ആ വാർത്ത. ഉപേന്ദ്രയെ പോലെ തന്നെ രചിത റാമും ഒരു പ്രധാന കഥാപാത്രത്തിലാണതെ അഭിനയിക്കുന്നത്. 'കൂലി'യുടെ ആദ്യഘട്ട ചിത്രീകരണം ചെന്നൈയിൽ പൂർത്തിയായി, രണ്ടാം ഘട്ട ചിത്രീകരണം ഇപ്പോൾ വിജയവാഡയിലും, വിശാഖപട്ടണത്തിലുമാണ് നടക്കുന്നത്. രജനികാന്ത് നായകനായി വന്നു സൂപ്പർഹിറ്റായ 'ജയിലർ' എന്ന ചിത്രം നിർമ്മിച്ച 'സൺ പിക്ചർസാ'ണ് ഈ ചിത്രവും ബ്രമ്മാണ്ഡമായി നിർമ്മിക്കുന്നത്.