NEWS

മാസ്സ് ആക്ഷന്‍ ഫോര്‍മുലയില്‍ വീണ്ടുമൊരു കാര്‍ത്തിക് സുബ്ബരാജ് മാജിക്

News

കാര്‍ത്തിക് സുബ്ബരാജിന്റെ ഏറ്റവും മികച്ച ചിത്രമെന്ന പട്ടികയില്‍ ആദ്യം വരുന്ന പേരാണ് ജിഗർത്തണ്ട.  2014 ല്‍ റിലീസായ ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. സിദ്ധാരഥ്, ബോബി സിംഹ,ലക്ഷ്മി മേനോന്‍,വിജയ്‌ സേതുപതി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മികച്ച എഡിറ്റിങ്ങിനു വിവേക് ഹര്‍ഷനും മികച്ച  സഹനടന് ബോബി സിംഹയ്ക്കു  നാഷണല്‍ അവാര്‍ഡും ലഭിച്ചിരുന്നു. ഇപ്പോഴിതാ ഇതേ പേരില്‍  തുടങ്ങുന്ന മറ്റൊരു ചിത്രം സംവിധാനം ചെയ്തിരിക്കുകയാണ് കാര്‍ത്തിക് സുബ്ബരാജ്.  ജിഗർത്തണ്ട ഡബിള്‍ എക്സ് എന്നാണ് ചിത്രത്തിന്‍റെ പേര്.   എന്നാല്‍ ജിഗർത്തണ്ടയുമായി യാതൊരു ബന്ധവുമില്ലെന്ന് കാർത്തിക് നേരത്തെ തന്നെ അറിയിച്ചിരുന്നു.രാഘവ ലോറന്‍സും എസ്.ജെ സൂര്യയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മാസ്സ്  ആക്ഷന്‍ ഫോര്‍മുലയിലാണ് ഒരുക്കിയിരിക്കുന്നത്.സന്തോഷ്‌ നാരായണന്റെ  ഇടിവെട്ട് പശ്ചാത്തല സംഗീതത്തില്‍ ചിത്രത്തിന്‍റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.മികച്ച പ്രതികരണമാണ് ടീസറിന് ലഭിച്ചത്. കാര്‍ത്തിക് സുബ്ബരാജ് ആരാധകര്‍ ആവേശത്തോടെ  കാത്തിരിക്കുന്ന ചിത്രമാണിത്.മാസ് ബിജിഎമിന്‍റെ അകമ്പടിയില്‍  രാഘവ ലോറൻസ് ഒരു തിയേറ്റർ കത്തിക്കുന്ന രംഗമാണ് ടീസറില്‍ ഉള്ളത്.


LATEST VIDEOS

Top News