'വിക്രം' എന്ന സൂപ്പർ ഡ്യൂപ്പർ ഹിറ്റിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിലും, 'മാസ്റ്റർ' എന്ന ചിത്രത്തിന് ശേഷം വിജയ്‍യും, ലോഗേഷ് കനകരാജുവും ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും പ്രേക്ഷകർ വളരെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ലിയോ'. ഒരു മാസ കാലത്തോളം കാഷ്മീരിൽ നടന്ന ചിത്രീകരണത്തെ തുടർന്ന് ഇപ്പോൾ ചെന്നൈയിലുള്ള പ്രസാദ് സ്റ്റുഡിയോയിൽ ഒരുക്കിയിട്ടുള്ള ബ്രമ്മാണ്ട സെറ്റിലാണ് 'ലിയോ'യുടെ ചിത്രീകരണം നടന്നു വരുന്നത്. വിജയ്‌ക്കൊപ്പം തൃഷ, പ്രിയ ആനന്ദ്, സഞ്ജയ് ദത്ത്, ഗൗതം വാസുദേവ് മേനോൻ, മിഷ്കിൻ, അർജുൻ, മലയാളി താരങ്ങളായ ബാബു ആന്റണി, മാത്യു തോമസ് തുടങ്ങി ഒരു വലിയ താരനിര തന്നെ അണിനിരക്കുന്ന ഈചിത്രത്തിൽ ഇപ്പോൾ മറ്റൊരു മലയാളി താരം കൂടി ജോയിൻ ചെയ്യാൻ പോകുന്നു എന്നുള്ള വാർത്ത കോളിവുഡിൽ പുറത്തു വന്നിട്ടുണ്ട്. അത് ജോജു ജോർജാണ്. ഇതിനു മുൻപ് 'ജഗമേ തന്ത്രം' 'പുത്തം പുതു കാലൈ', 'ബഫൂൺ' എന്നീ തമിഴ് ചിത്രങ്ങളിൽ ജോജു ജോർജ് അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ചെന്നൈയിൽ നടന്നു വരുന്ന 'ലിയോ'യുടെ ചിത്രീകരണത്തിൽ ജോജു ജോർജ് അടുത്ത് തന്നെ ജോയിൻ ചെയ്യുമെന്നാണ് റിപ്പോർട്ട്. ഇങ്ങിനെ ചിത്രീകരണം നടന്നു വരുന്ന സമയത്തിൽ തന്നെ വലിയ തോതിൽ ഹൈപ്പ് ഉണ്ടാക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ബിസിനസ് കാര്യങ്ങളും തമിഴ് സിനിമയിൽ ഇതുവരെ ഇല്ലാത്ത തരത്തിൽ നടന്നു വരികയാണ് എന്നും പറയപ്പെടുന്നുണ്ട്. 'ലിയോ'യുടെ ഈ ഹൈപ്പിന് കാരണം മാനഗരം, കൈതി, മാസ്റ്റർ, വിക്രം എന്നീ തുടർച്ചയായി നാല് സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നൽകിയ ലോഗേഷ് കനകരാജ് അടുത്ത് ഒരുക്കി വരുന്ന ചിത്രം എന്നുള്ളത് തന്നെയാണ്
.