ധനുഷ് നായകനായ 'കൊടി' എന്ന ചിത്രം മുഖേന 2016-ൽ തമിഴ് സിനിമയിലും പ്രവേശിച്ച താരമാണ് അനുപമ പരമേശ്വരൻ. ഈ ചിത്രത്തിന് ശേഷം അഥർവ നായകനായ 'തള്ളിപ്പോകാതെ', ജയം രവി നായകനായ 'സൈറൺ' എന്നീ രണ്ടു തമിഴ് സിനിമകളിൽ മാത്രമാണ് അനുപമ പരമേശ്വരൻ അഭിനയിച്ചത്. എന്നാൽ ചില തെലുങ്ക്, കന്നഡ സിനിമകളിൽ അഭിനയിക്കാനുള്ള അവസരം അനുപമക്ക് ലഭിച്ചിരുന്നു. തമിഴിൽ നല്ല അവസരങ്ങൾക്ക് വേണ്ടി കാത്തിരുന്ന അനുപമ പരമേശ്വരന് ഇപ്പോൾ
തമിഴ് സിനിമയിലെ വമ്പൻ നിർമ്മാണ കമ്പനിയായ ലൈക്ക നിർമ്മിക്കുന്ന 'ലോക്ക്ഡൗൺ' എന്ന പുതിയ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കാനുള്ള അവസരം വന്നിട്ടുണ്ട്. എ.ആർ.ജീവ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് എൻ.ആർ.രഘുനാഥനും, സിദ്ധാർത്ഥ് വിപിനും ചേർന്നാണ് സംഗീതം ഒരുക്കുന്നത്. സംഗീതത്തിന് പ്രാധാന്യം ഉള്ള, കൊറോണ കാലഘട്ടത്തിൽ നടക്കുന്ന ഒരു സൈക്കോളജിക്കൽ ത്രില്ലറായായിട്ടാണ് ഈ ചിത്രം ഒരുങ്ങുന്നത് എന്നാണ് പറയപ്പെടുന്നത്. ഈ ചിത്രം കൂടാതെ ധ്രുവ് വിക്രം നായകനാകുന്ന 'ബൈസൺ' എന്ന ചിത്രത്തിലും അനുപമയാണ് നായകിയായി എത്തുന്നത്. തമിഴിൽ വ്യത്യസ്ത സിനിമകൾ സംവിധാനം ചെയ്ത മാരി സെൽവരാജാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഇതിന്റെ ചിത്രീകരണം ഇന്നലെ ചെന്നൈയിൽ തുടങ്ങി. 'ലോക്ക്ഡൗൺ', 'ബൈസൺ' എന്നീ ചിത്രങ്ങൾ കൂടാതെ അനുപമക്ക് 'ടാഡ' ഫെയിം കവിൻ നായകനാകുന്ന ഒരു ചിത്രത്തിൽ അഭിനയിക്കാനും അവസരം വന്നിട്ടുണ്ട് എന്നും അത് സംബന്ധമായ ചർച്ചകൾ നടന്നു വരികയാണ് എന്നുള്ള വിവരവും ലഭിച്ചിട്ടുണ്ട്.